നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മോദി പറയുന്നു പിടിഐ
India

'ചിലരുടെ വേദന മനസ്സിലാകും; നുണ പ്രചരിപ്പിച്ചിട്ടും അവര്‍ പരാജയപ്പെട്ടു; ജനം വിവേകത്തോടെ എടുത്ത തീരുമാനം'

അഴിമതിക്കെതിരായ പോരാട്ടത്തിന് ജനങ്ങളുടെ പിന്തുണ ലഭിച്ചു. രാജ്യം ആദ്യം എന്നതാണ് സര്‍ക്കാര്‍ നയമെന്ന് മോദി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൂന്നാം തവണയും തോറ്റ ചിലരുടെ വേദന മനസിലാകുമെന്നും നുണ പ്രചരിപ്പിച്ചിട്ടും അവര്‍ പരാജയപ്പെട്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന്റെ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മോദി. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ കോണ്‍ഗ്രസ് അംഗങ്ങള്‍ മുദ്രാവാക്യം വിളിക്കുകയും നടുത്തളത്തിലേക്ക് ഇറങ്ങുകയും ചെയ്തു. തുടര്‍ന്ന് സ്പീക്കര്‍ പ്രതിപക്ഷ അംഗങ്ങളെ താക്കീത് ചെയ്തു.

അംഗങ്ങളോട് പ്രതിഷേധിക്കാന്‍ പ്രതിപക്ഷ നേതാവ് നിര്‍ദേശിച്ചതോടെ സ്പീക്കര്‍ രാഹുലിനെതിരെ രംഗത്തെത്തി. രാഹുല്‍ ഗാന്ധി പാര്‍ലമെന്ററി മര്യാദ കാണിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

25 കോടിയലധികം ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയതിന്റെ അനുഗ്രഹം തെരഞ്ഞെടുപ്പിലുണ്ടായെന്ന് മോദി പറഞ്ഞു. അഴിമതിക്കെതിരായ തങ്ങളുടെ പോരാട്ടത്തിന് ജനങ്ങളുടെ പിന്തുണ ലഭിച്ചു. രാജ്യം ആദ്യം എന്നതാണ് സര്‍ക്കാര്‍ നയമെന്ന് മോദി പറഞ്ഞു. പ്രീണനരാഷ്ട്രീയം ജനം തള്ളിക്കളഞ്ഞു. മതസൗഹാര്‍ദത്തിനായാണ് ജനം വോട്ടുചെയ്തത്. എല്ലാവര്‍ക്കും നീതി എന്നതായിരുന്നു സര്‍ക്കാര്‍ പിന്തുടര്‍ന്നത്. ജനങ്ങള്‍ വിവേകത്തോടെ എടുത്ത തീരുമാനമാണിതെന്നും മോദി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT