എഎന്‍ഐ പുറത്തുവിട്ട വീഡിയോയില്‍ നിന്ന്‌ 
India

കടയിലെത്തിയവര്‍ക്ക് മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ ചായ; ടീ സ്റ്റാളില്‍ മമതയുടെ ചായ വിതരണം (വീഡിയോ)

ചായക്കടയില്‍ ചായ വിതരണം ചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

Author : സമകാലിക മലയാളം ഡെസ്ക്

നന്ദിഗ്രാം: ചായക്കടയില്‍ ചായ വിതരണം ചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നന്ദിഗ്രാമിലെ ചായക്കടയിലാണ് മമത ചായയുണ്ടാക്കി വിതരണം ചെയ്തത്. ഇത്തവണ നന്ദിഗ്രാമില്‍ നിന്നാണ് മമത ജനവിധി തേടുന്നത്. 

ടേബിളില്‍ ഇരിക്കുന്ന ഗ്ലാസുകളിലേക്ക് മമത ചായ പകരുന്നതിന്റെയും ജനങ്ങള്‍ക്കൊപ്പമിരുന്ന് ചായ കുടിക്കുന്നതിന്റെയും വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. 

ഏപ്രില്‍ ഒന്നിന് നന്ദിഗ്രാമിലെ ജനങ്ങള്‍ ബിജെപിയെ ഏപ്രില്‍ ഫൂള്‍ ആക്കുമെന്ന് നന്ദിഗ്രാമിലെ പൊതുയോഗത്തില്‍ മമത പരിഹസിച്ചു. മണ്ഡലത്തിലെ മമതയുടെ ആദ്യത്തെ റാലിയായിരുന്നു ഇത്. നാളെയാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!

നേഹ ബോറ അജ്ഞാത കേന്ദ്രത്തിലോ....? ആരോപണം