സുപ്രീം കോടതി ഫയല്‍
India

വരുന്ന വെള്ളമെല്ലാം എവിടെ പോവുന്നു? ടാങ്കര്‍ മാഫിയയെ നിയന്ത്രിക്കാന്‍ എന്തു ചെയ്തു?; ഡല്‍ഹി സര്‍ക്കാരിനു വിമര്‍ശനം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജലക്ഷാമവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം. ടാങ്കര്‍ മാഫിയയെ നിലയ്ക്കു നിര്‍ത്താന്‍ സര്‍ക്കാര്‍ എന്തു ചെയ്‌തെന്ന് കോടതി ചോദിച്ചു. ജലം പാഴാക്കുന്നതു തടയാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും ജസ്റ്റിസുമാരായ പ്രശാന്ത് കുമാര്‍ മിശ്രയും പ്രസന്ന ബി വരാലെയും അടങ്ങിയ അവധിക്കാല ബെഞ്ച് സര്‍ക്കാരിനു നിര്‍ദേശം നല്‍കി.

ജലക്ഷാമം പരിഹരിക്കാന്‍ ഹരിയാനയില്‍ നിന്ന് അധിക ജലം ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്. ഹിമാചലില്‍നിന്ന് അധിക ജലം എത്തിക്കാന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹിമാചലില്‍നിന്ന് അധിക ജലം എത്തിയിട്ടും പ്രശ്‌നത്തിനു പരിഹാരം കാണാനാവാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ജനങ്ങള്‍ക്കു വെള്ളം കിട്ടുന്നില്ല, എന്നാല്‍ ടാങ്കര്‍ മാഫിയയ്ക്കു ലഭിക്കുന്നുണ്ട്. ജനങ്ങളുടെ ദുരിതം ചാനലുകളിലൂടെ തങ്ങള്‍ കാണുന്നുണ്ടെന്ന് കോടതി പറഞ്ഞു. ടാങ്കര്‍ മാഫിയയെ നിലയ്ക്കു നിര്‍ത്താന്‍ സര്‍ക്കാര്‍ എന്തുചെയ്‌തെന്ന് കോടതി ആരാഞ്ഞു.

ഡല്‍ഹിയിലെ ജലക്ഷാമം തുടര്‍ക്കഥയാണ്. എന്നിട്ടും വെള്ളം പാഴാക്കുന്നതു തടയാന്‍ സര്‍ക്കാര്‍ എന്താണ് ചെയ്തത്? ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ടായി സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

വെള്ളം പാഴാക്കുന്നവരുടെ കണക്ഷന്‍ വിച്ഛേദിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം