ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന് മുന്നിലെ വെള്ളക്കെട്ട്/എക്‌സ്പ്രസ്  
India

കഴിഞ്ഞ ആറുവര്‍ഷം നിങ്ങള്‍ എന്തുചെയ്യുകയായിരുന്നു?'; മഴ ദുരിതത്തില്‍ ചെന്നൈ കോര്‍പ്പറേഷന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കനത്ത മഴയില്‍ നഗരം മുങ്ങിയതിന് പിന്നാലെ, ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന് എതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കനത്ത മഴയില്‍ നഗരം മുങ്ങിയതിന് പിന്നാലെ, ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന് എതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. 2015ലെ വെള്ളപ്പൊക്കത്തിന് ശേഷം ചെന്നൈ കോര്‍പ്പറേഷന്‍ എന്തുചെയ്തുവെന്ന് ഹൈക്കോടതി ചോദിച്ചു. 

'കഴിഞ്ഞ ആറുവര്‍ഷമായി കോര്‍പ്പറേഷന്‍ എന്തുചെയ്യുകയായിരുന്നു? ഒരുവര്‍ഷത്തിന്റെ പകുതി ഞങ്ങള്‍ വെള്ളത്തിന് വേണ്ടി കാത്തിരിക്കണം, അടുത്ത പകുതി വെള്ളത്തില്‍ മരിക്കണം. ഇത് വളരെ ദയനീയമാണ്' ചീഫ് ജസ്റ്റിസ് സന്‍ജീബ് ബാനര്‍ജി പറഞ്ഞു. 

കനത്ത മഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ അഞ്ചുപേരാണ് ചെന്നൈയില്‍ മരിച്ചത്. ചെന്നൈയ്ക്ക് പുറമേ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളുര്‍ ജില്ലകളില്‍ അതിശക്തമായ മഴയാണ് പെയ്തത്. 

ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം തന്നെ വെള്ളത്തിനടിയിലായി. നഗരത്തിലെ പതിനാറ് സബ് വേകള്‍ വെള്ളത്തില്‍ മുങ്ങി. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി