പ്രതീകാത്മക ചിത്രം 
India

ഭാര്യക്ക് മറ്റൊരാളുമായി അവിഹിതം; യുവതിയുടെ സ്വകാര്യ ഭാഗം അലൂമിനിയം നാര് കൊണ്ട് തുന്നിക്കെട്ടി ഭർത്താവ് 

ഭാര്യക്ക് മറ്റൊരാളുമായി അവിഹിതം; യുവതിയുടെ സ്വകാര്യ ഭാഗം അലൂമിനിയം നാര് കൊണ്ട് തുന്നിക്കെട്ടി ഭർത്താവ് 

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: മറ്റൊരാളുമായി രഹസ്യ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയുടെ സ്വകാര്യ ഭാഗം ഭർത്താവ് അലൂമിനിയം നാര് കൊണ്ട് തുന്നിക്കെട്ടി. ഉത്തർപ്രദേശിലെ രാംപുർ ജില്ലയിലെ മിലാക്കിലാണ് യുവാവിന്റെ ക്രൂരത. ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ അറസ്റ്റ് ചെയ്തു. രണ്ട് വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.

ശനിയാഴ്ചയാണ് മിലാക്ക് സ്വദേശിയും ഡ്രൈവറുമായ യുവാവ് ഭാര്യയോട് കണ്ണിൽച്ചോരയില്ലാത്ത ക്രൂരത കാണിച്ചത്. ഭാര്യയ്ക്ക് രഹസ്യ ബന്ധമുണ്ടെന്ന് ഇയാൾക്ക് സംശയമുണ്ടായിരുന്നു. തുടർന്ന് ചാരിത്ര പരിശോധന നടത്തണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. 

എന്നാൽ യുവതി ഇതിന് വിസമ്മതിച്ചതോടെ കൈകാലുകൾ കെട്ടിയിട്ടു. ഇതിന് ശേഷം അലൂമിനിയം നാര് ഉപയോഗിച്ച് സ്വകാര്യ ഭാഗം തുന്നിക്കെട്ടുകയായിരുന്നു. മാരകമായ മുറിവേറ്റ് യുവതിക്ക് രക്തസ്രാവമുണ്ടായതോടെ ഭർത്താവ് വീട്ടിൽ നിന്നു രക്ഷപ്പെട്ടു. 

പിന്നാലെ യുവതി സമീപ ഗ്രാമത്തിൽ താമസിക്കുന്ന മാതാവിനെ വിളിച്ചു വരുത്തി. ഇവരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. വൈദ്യ പരിശോധനയിൽ യുവതിക്ക് ഗുരുതര പരിക്കേറ്റതായി തെളിഞ്ഞു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കൃത്യമായ ചികിത്സ ഉറപ്പുവരുത്തിയെന്നും യുവതിയുടെയും മാതാവിന്റെയും പരാതിയിൽ പ്രതിയെ പിടികൂടിയതായും പൊലീസ് വ്യക്തമാക്കി. 

ഒരു കാരണവുമില്ലാതെ ഭർത്താവ് തന്നെ മർദിക്കുന്നത് പതിവായിരുന്നുവെന്ന് യുവതി പറഞ്ഞു. തനിക്ക് രഹസ്യ ബന്ധമുണ്ടെന്ന് ഭർത്താവിന് സംശയമുണ്ടായിരുന്നു. എന്നാൽ ഇത്തരമൊരു ക്രൂരത തന്നോട് ഭർത്താവ് ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് യുവതി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT