Annamalai  ഫയല്‍
India

അണ്ണാമലൈ ബിജെപി വിടുമോ?; ഇന്ന് നിലപാട് പ്രഖ്യാപിക്കും

ബിജെപി വിടുന്ന അണ്ണാമലൈ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന അഭ്യൂഹം ശക്തമാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ചെന്നൈ: ബിജെപിയുമായി ഇടഞ്ഞു നിൽക്കുന്ന തമിഴ്നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ ഇന്ന് നിലപാട് പ്രഖ്യാപിക്കും. വെള്ളിയാഴ്ച ഉച്ചയോടെ സാമൂഹിക മാധ്യമങ്ങളിലൂടെ സംവദിക്കുമെന്നാണ് അണ്ണാമലൈ അറിയിച്ചിട്ടുള്ളത്. ബിജെപി ദേശീയ നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എക്‌സിലൂടെയാണ് അണ്ണാമലൈ ഇക്കാര്യം അറിയിച്ചത്.

'വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്, എന്റെ ആശയങ്ങൾ പങ്കുവെക്കാനും മനസ്സ് തുറന്ന് സംവദിക്കാനും ഞാൻ ആവേശത്തോടെ കാത്തിരിക്കുന്നു'. എന്നാണ് അണ്ണാമലൈ എക്‌സിൽ കുറിച്ചത്. ബിജെപി വിടുന്ന അണ്ണാമലൈ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന അഭ്യൂഹം ശക്തമാണ്. അണ്ണാമലൈയെ അനുനയിപ്പിക്കാൻ ബിജെപി ദേശീയ പ്രസിഡന്റും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചർച്ച നടത്തിയിരുന്നു.

അതേസമയം, അണ്ണാമലൈ പാർട്ടി വിടുമെന്ന അഭ്യൂഹം ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ തള്ളി. അണ്ണാമലൈ പാർട്ടിയിൽനിന്ന് രാജിവെച്ചിട്ടില്ലെന്നും പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച് നേതാക്കളോട് ആരോടും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കിംവദന്തികളാണെന്നും നാ​ഗേന്ദ്രൻ അറിയിച്ചു.

Will Annamalai leave BJP?; Will announce its stand today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

കാലവര്‍ഷം കനക്കുന്നു, ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്; എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

മിന്നൽ പരിശോധന; ആർടിഒ ഓഫീസിൽ ചെടികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 500ന്റെ നോട്ടുകൾ

ബിസിസിഐ ഉറപ്പിച്ചു, ക്യാപ്റ്റൻ ശ്രേയസ് അയ്യർ തന്നെ; വൈഭവും ടീമിലേക്ക്

മദ്യപിച്ചവരും വാങ്ങാന്‍ വന്നവരും തമ്മില്‍ ഏറ്റുമുട്ടി; ബെവ്‌കോയ്ക്ക് മുന്നില്‍ കൂട്ടത്തല്ല്; തടയാനെത്തിയ പൊലീസിനും കിട്ടി!

SCROLL FOR NEXT