ഡിവി സദാനന്ദ ഗൗഡ  ഫയൽ
India

ബിജെപി വിട്ട് കോണ്‍ഗ്രസിലേക്കില്ല; പാര്‍ട്ടിയിലെ കുടുംബാധിപത്യത്തിനെതിരെ പോരാട്ടം തുടരുമെന്ന് സദാനന്ദ ഗൗഡ

ആവശ്യപ്പെടുന്ന ഏതു സീറ്റും നല്‍കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: ബിജെപി വിടില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. ബിജെപിയില്‍ ഉറച്ച് മുന്നോട്ടു പോകും. കോണ്‍ഗ്രസില്‍ ചേരില്ലെന്നും ഗൗഡ വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന്, കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു സദാനന്ദ ഗൗഡ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുന്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പക്കെതിരെ സദാനന്ദ ഗൗഡ വാര്‍ത്താ സമ്മേളനത്തില്‍ ഒളിയമ്പെയ്തു. പാര്‍ട്ടിയില്‍ കുടുംബാധിപത്യത്തിനെതിരെ പോരാട്ടം നടത്തുമെന്ന് ഗൗഡ പറഞ്ഞു. കുടുംബാധിപത്യത്തിനെതിരെ നരേന്ദ്രമോദി എന്നും ഉറച്ച നിലപാടെടുത്തിരുന്നു. ആ നിലപാട് പിന്തുടര്‍ന്ന് പാര്‍ട്ടിയില്‍ ഒറ്റയാള്‍ പോരാട്ടം തുടരുമെന്നും സദാനന്ദ ഗൗഡ വ്യക്തമാക്കി.

കോണ്‍ഗ്രസ് തന്നെ ബന്ധപ്പെട്ടിരുന്നു. കോണ്‍ഗ്രസില്‍ ചേരണമെന്ന് ആവശ്യപ്പെട്ടു. താന്‍ ആവശ്യപ്പെടുന്ന ഏതു സീറ്റും നല്‍കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കി. എന്നാല്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനം താന്‍ നിരസിക്കുകയാണ് ചെയ്തത്. പാര്‍ട്ടിയെ ശുദ്ധീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടവരെ മാറ്റിനിര്‍ത്തുന്നത് ശരിയല്ല. ഏകാധിപത്യ പ്രവണതകള്‍ നല്ല ജനാധിപത്യത്തില്‍ ഭൂഷണമല്ലെന്നും സദാനന്ദ ഗൗഡ പറഞ്ഞു.

ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ അടക്കമുള്ളവര്‍ വിളിച്ച് സംസാരിച്ചതിനെത്തുടര്‍ന്നാണ് സദാനന്ദഗൗഡ പാര്‍ട്ടി വിടാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറിയതെന്നാണ് സൂചന. പാര്‍ട്ടി കേന്ദ്രനേതൃത്വം നിര്‍ദേശിച്ചത് അനുസരിച്ചാണ് താന്‍ മത്സരത്തിന് തയ്യാറെടുത്തത്. എന്നാല്‍ മുന്നറിയിപ്പൊന്നും നല്‍കാതെ തഴഞ്ഞതില്‍ സദാനന്ദ ഗൗഡ ബിജെപി കേന്ദ്രനേതൃത്വത്തെ അതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. സദാനന്ദഗൗഡയുടെ സീറ്റ് കേന്ദ്രമന്ത്രി ശോഭ കരന്തലജെക്കാണ് നല്‍കിയത്. പകരം ചിക്കബെല്ലാപുര സീറ്റ് വാഗ്ദാനം ചെയ്‌തെങ്കിലും ഗൗഡ അത് നിരസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം