പ്രതീകാത്മക ചിത്രം 
India

ദത്തെടുക്കല്‍ നടപടികളിലെ നൂലാമാലങ്ങള്‍ ലഘൂകരിക്കും; നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍

കുട്ടികളെ ദത്തെടുത്താൽ വിദേശത്തു നിന്നുള്ളവർ 2 വർഷം ഇന്ത്യയിൽ താമസിക്കണം എന്നതുൾപ്പെടെയുള്ള വ്യവസ്ഥകളിൽ മാറ്റം വരുത്തും

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: ദത്തെടുക്കലിന്റെ ഭാ​ഗമായുള്ള നടപടികൾ ലഘൂകരിക്കാൻ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം. കുട്ടികളെ ദത്തെടുത്താൽ വിദേശത്തു നിന്നുള്ളവർ 2 വർഷം ഇന്ത്യയിൽ താമസിക്കണം എന്നതുൾപ്പെടെയുള്ള വ്യവസ്ഥകളിൽ മാറ്റം വരുത്തും. 

കുട്ടികളെ സംരക്ഷിക്കുന്ന കേന്ദ്രങ്ങൾക്കുള്ള ചട്ടങ്ങൾ കർശനമാക്കാനും നടപടികൾ സ്വീകരിക്കും.  ഹിന്ദു അഡോപ്ഷൻ ആൻഡ് മെയിന്റനൻസ് ആക്ട് (എച്ച്എഎംഎ) അനുസരിച്ചു വിദേശരാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയവർ ദത്തെടുക്കൽ നടപടികൾ പൂർത്തിയാക്കുമ്പോൾ കുട്ടികൾക്കു  വീസ, പാസ്പോർട്ട് എന്നിവ ലഭിക്കുന്നതിൽ തടസ്സം നേരിടുന്നുവെന്ന പരാതി വ്യാപകമായിരുന്നു. ഇതോടെയാണ്  വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നത്.

പുതുതായി കുട്ടികളെ സംരക്ഷിക്കുന്ന കേന്ദ്രങ്ങൾ ആരംഭിക്കാൻ താൽപര്യപ്പെടുന്നവരുടെയും പശ്ചാത്തലം കർശനമായി പരിശോധിക്കും. ദേശീയ ശിശുസംരക്ഷണ സമിതി 2018ൽ നടത്തിയ ഓഡിറ്റിൽ രാജ്യത്തെ കുട്ടികൾക്കു വേണ്ടിയുള്ള 2874 കേന്ദ്രങ്ങളിൽ 54 എണ്ണം മാത്രമാണു ബാലാവകാശ നിയമം പാലിക്കുന്നതെന്നു കണ്ടെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം