പ്രതീകാത്മക ചിത്രം 
India

ഐസിയുവില്‍ പോലും രക്ഷയില്ല; യുവതിയെ ലൈംഗികമായി അതിക്രമിച്ച മെയില്‍ നഴ്‌സ് അറസ്റ്റില്‍

ഐസിയുവില്‍ അഡ്മിറ്റ് ചെയ്ത സ്ത്രീയെ ലൈംഗികതിക്രമത്തിന് ഇരയാക്കിയ ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍.

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: ഐസിയുവില്‍ അഡ്മിറ്റ് ചെയ്ത സ്ത്രീയെ ലൈംഗികതിക്രമത്തിന് ഇരയാക്കിയ ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ഒരു സ്വകാര്യ ആശുപത്രിയിലെ മെയില് നഴ്‌സാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു,

ഭര്‍ത്താവിന്റെ പരാതിയില്‍ ബലാത്സംഗക്കുറ്റം ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് യുവതിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. അര്‍ധബോധാവസ്ഥയിലായിരുന്ന യുവതി കഴിയുന്നവിധം എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും മെയില്‍ നഴ്‌സ് ലൈംഗികമായി അതിക്രമിക്കുകയായിരുന്നെന്ന് ഡിസിപി പറഞ്ഞു.

പിറ്റേദിവസം രാവിലെ യുവതി ഭര്‍ത്താവിനോട് ദുരനുഭവം പറയുകയായിരുന്നു. തുടര്‍ന്ന് യുവതി ഐസിയുവില്‍ നിന്ന് പൊലീസിന് പരാതി എഴുതി നല്‍കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT