പ്രതീകാത്മക ചിത്രം 
India

53കാരി അമ്മയ്ക്കും 27കാരി മകള്‍ക്കും ഒരേ പന്തലില്‍ വിവാഹം

സമൂഹവിവാഹമാണ് ഇതിന് സാക്ഷിയായത്

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അമ്മയ്ക്കും മകള്‍ക്കും ഒരേ പന്തലില്‍ വച്ച് കല്യാണം. 53കാരിയും അവരുടെ 27 വയസുള്ള മകളുമാണ് വിവാഹിതരായത്. സമൂഹവിവാഹമാണ് ഇതിന് സാക്ഷിയായത്.

ഉത്തര്‍പ്രദേശിലെ ഖോരഗ്പൂരിലാണ് വിവാഹം നടന്നത്. മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോചന എന്ന സര്‍ക്കാര്‍ പദ്ധതി പ്രകാരമായിരുന്നു സമൂഹ വിവാഹം.  53കാരി മരിച്ചുപോയ ഭര്‍ത്താവിന്റെ ഇളയ സഹോദരനെയാണ് പുനര്‍ വിവാഹം ചെയ്തത്. സമൂഹ വിവാഹ പന്തലില്‍ 63 കല്യാണങ്ങളാണ് ഒരേ ദിവസം നടന്നത്.

53 വയസുള്ള ബേലി ദേവിക്ക് മൂന്ന് പെണ്‍മക്കള്‍ ഉള്‍പ്പെടെ അഞ്ചു മക്കളാണ് ഉള്ളത്. 25 വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് മരിച്ചത്. ഇളയ മകളുടെ കല്യാണത്തിന് ഒപ്പമാണ് ബേലി ദേവിയും പുതിയ ജീവിതം തുടങ്ങിയത്. 55 വയസുളള ജഗദീഷിനൊപ്പം അവശേഷിക്കുന്ന കാലം ജീവിക്കാന്‍ ബേലി ദേവി തീരുമാനിക്കുകയായിരുന്നു.

27 വയസുള്ള ഇന്ദു 29 വയസുള്ള രാഹുലിനെയാണ് വിവാഹം ചെയ്തത്. മക്കള്‍ക്ക് അമ്മയുടെ വിവാഹത്തില്‍ എതിര്‍പ്പ് ഉണ്ടായിരുന്നില്ല എന്ന് ഇന്ദു പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

'കോളജ് ജീവിതം അവസാനിച്ചു; ചതിയില്‍ കലാശിച്ച സൗഹൃദങ്ങള്‍, വിശ്വസിച്ചവര്‍ വഞ്ചിച്ചു, പക്ഷെ...'; കുറിപ്പുമായി ഹന്‍സിക

ഒരേ നിറത്തിലുള്ള ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്; 'സിറ്റി ഫാസ്റ്റി'ല്‍ വിശദികരണവുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT