പ്രതീകാത്മക ചിത്രം 
India

പട്ടാപ്പകല്‍ ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് കാമുകനെ വെട്ടിക്കൊലപ്പെടുത്തി 21കാരി; പൊലീസില്‍ കീഴടങ്ങി

21കാരി പൊതുജനമധ്യേ കാമുകനെ വെട്ടിക്കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: 21കാരി പൊതുജനമധ്യേ കാമുകനെ വെട്ടിക്കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.

22കാരനായ താതാജി നായിഡുവാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് യുവാവിനെ ആക്രമിച്ചത്. വെട്ടിക്കൊന്ന ശേഷം യുവതി അവിടെ തന്നെ നില്‍ക്കുകയായിരുന്നു. വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ ഫോണില്‍ സംസാരിക്കുന്ന രീതിയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് യുവതി പൊലീസില്‍ കീഴടങ്ങി.

സ്‌കൂള്‍ കാലം മുതലെ ഇരുവരും സുഹൃത്തുക്കളാണ്. അടുത്തിടെ ഇയാള്‍ യുവതിയെ അവഗണിക്കാന്‍ തുടങ്ങി. യുവതിയുടെ വിവാഹാഭ്യര്‍ഥന നിരസിക്കുകയും ചെയ്തു. എന്നാല്‍ പണത്തിനായി ഇയാള്‍ യുവതിയെ നിരന്തരം ശല്യം ചെയ്യാന്‍ തുടങ്ങി. ഒടുവില്‍ ശല്യം സഹിക്കവയ്യാതെയോടെയാണ് കൊലപ്പെടുത്തിയതെന്ന് യുവതി പറഞ്ഞു. ഇയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT