പ്രതീകാത്മക ചിത്രം 
India

'ദേഷ്യമടക്കാൻ ആയില്ല'; ഭർത്താവിന്റെ അമ്മയേയും സഹോദരനുമടക്കം നാലു പേരെ കൊലപ്പെടുത്തി, യുവതി അറസ്റ്റിൽ

ഇളയ മകന്റെ ഭാര്യ പല്ലബി ഘോഷ് ആണ് അറസ്റ്റിലായത്. ഇവരുടെ ഭർത്താവ് ദേബ് രാജ് ഒളിവിലാണ്. ഇയാൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പൊലീസിന്റെ നി​ഗമനം

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത; കുടുംബവഴക്കിനെ തുടർന്ന് യുവതി ഭർത്താവിന്റെ അമ്മയേയും സഹോദരനേയുമടക്കം നാലു പേരെ കൊലപ്പെടുത്തി. കൊൽക്കത്ത ഹൗറയിലെ എംസി ഘോഷ് ലെയ്നിൽ ബുധനാഴ്ചയാണ് കൂട്ടക്കൊല നടന്നത്.  കുടുംബത്തിലെ ഇളയ മകന്റെ ഭാര്യ പല്ലബി ഘോഷ് ആണ് അറസ്റ്റിലായത്. ഇവരുടെ ഭർത്താവ് ദേബ് രാജ് ഒളിവിലാണ്. ഇയാൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പൊലീസിന്റെ നി​ഗമനം. 

ദേബ് രാജിന്റെ അമ്മ മാധവി(58), സഹോദരൻ ദേബാഷിസ് (36), ഭാര്യ രേഖ (31), ഇവരുടെ 13 വയസ്സുകാരി മകൾ എന്നിവരെയാണ് കുത്തിക്കൊലപ്പെടുത്തിയത്. ദേബ് രാജും ദേബാഷിസും തമ്മിൽ തർക്കം പതിവായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. രാഖി പൂർണിമ പൂജയെ ചൊല്ലി ബുധനാഴ്ച രാത്രി 10.30 ഓടെയും ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. 

ദേബാഷിസും ഭാര്യയും മകളും താഴത്തെ നിലയിലാണ് താമസിച്ചിരുന്നത്. താഴത്തെ നിലയിലെ കക്കൂസിൽ ടാപ്പ് തുറന്നിരിക്കുന്നതായി പല്ലബി കണ്ടതോടെ ഇതിന്റെ പേരിൽ വീണ്ടും തർക്കമായി. തർക്കം രൂക്ഷമായതോടെ പല്ലബി ദേഷ്യത്തിൽ കഠാര എടുത്ത് മാധബിയെ കുത്തുകയായിരുന്നു. ദേബാഷിസും ഭാര്യയും മകളും സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോൾ അവർ അവരേയും കുത്തി. കഴുത്തിലും തോളിലും നെഞ്ചിലും കൈയിലുമാണ് കുത്തേറ്റത്. കൊല നടത്തിയ കഠാര പൊലീസ് പിടിച്ചെടുത്തു.

നാല് പേരെയും കൊലപ്പെടുത്തിയതായി പല്ലബി പൊലീസിനോട് സമ്മതിച്ചു. തന്റെ ദേഷ്യത്തെ നിയന്ത്രിക്കാനായില്ല എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. താൻ മാനസിക രോ​ഗത്തിനുള്ള മരുന്നുകൾ കഴിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. യുവതിക്ക് മാനസിക രോഗമുണ്ടോയെന്ന് പരിശോധിക്കാൻ പൊലീസ് ഡോക്ടർമാരുമായി കൂടിയാലോചന നടത്തിവരികയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT