Loksabha 
India

ചരിത്രം കുറിക്കാൻ വനിതാ സംവരണ ഭേദഗതി ബിൽ;നാളെ ലോക്സഭയിൽ അവതരിപ്പിക്കും; മോദി സംസാരിക്കും

ബില്ലിന്മേൽ ലോക്സഭയിൽ 18 മണിക്കൂറാണ് ചർച്ച നിശ്ചയിച്ചിട്ടുള്ളത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: വനിതാ സംവരണ ബിൽ അടക്കമുള്ളവ ചർച്ച ചെയ്യാനായി പാർലമെന്റിന്റെ മൂന്നു ദിവസത്തെ പ്രത്യേക സമ്മേളനത്തിന് നാളെ തുടക്കമാകും. 2029-ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വനിതാ സംവരണം നടപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള നിയമഭേദഗതി ബിൽ കേന്ദ്രസർക്കാർ നാളെ ലോക്സഭയിൽ അവതരിപ്പിക്കും.

ലോക്സഭയിലും നിയമസഭകളിലും മൂന്നിലൊന്നു സീറ്റ് വനിതകൾക്കായി സംവരണംചെയ്യും. പട്ടികജാതി/വർഗ വനിതകളെക്കൂടി ഉൾപ്പെടുത്തിയാണിത്. ലോക്സഭയിലെ അംഗബലം 850 ആകും. വനിതാപ്രാതിനിധ്യം 284 വരെയാകും. വനിതാസംവരണ സീറ്റുകൾ റോട്ടേഷൻ വ്യവസ്ഥയിലാണ് നിശ്ചയിക്കുക. 15 വർഷത്തേക്കാണ് വനിതാ സംവരണം.

ബില്ലിന്മേൽ ലോക്സഭയിൽ 18 മണിക്കൂറാണ് ചർച്ച നിശ്ചയിച്ചിട്ടുള്ളത്. ചർച്ചയുടെ ആദ്യദിനമായ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. രാജ്യസഭയിൽ 16 മണിക്കൂറാണ് ചർച്ചയ്ക്ക് നിശ്ചയിച്ചിരിക്കുന്നത്. വനിതാ സംവരണം നടപ്പാക്കുന്നതിന്റെ ഭാ​ഗമായി മൂന്നു ഭേദ​ഗതി ബില്ലുകളാണ് 16 മുതൽ 18 വരെ നീളുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ അവതരിപ്പിക്കുന്നത്.

131 -ാം ഭരണഘടനാ ഭേദഗതി ബില്‍, ഡിലിമിറ്റേഷന്‍ ബില്‍, കേന്ദ്രഭരണ പ്രദേശ ഭേദഗതി എന്നിവയാണ് അവതരിപ്പിക്കുക. 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം പുനഃക്രമീകരിക്കാനാണ് നീക്കം. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ തന്നെ മണ്ഡല പുനഃക്രമീകരണം നടത്തുമെന്നാണ് ബില്ലിൽ പറയുന്നത്. ഓരോ സംസ്ഥാനത്തെയും വനിതാ സംവരണ സീറ്റുകളും അതിനുള്ളിലെ പട്ടിക വിഭാഗ സംവരണവും റൊട്ടേഷൻ അടിസ്ഥാനത്തിൽ തീരുമാനിക്കും.

A three-day special session of Parliament will begin tomorrow to discuss issues including the Women's Reservation Bill.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

ഒറ്റയടിക്ക് 1040 രൂപ വര്‍ധിച്ചു; സ്വര്‍ണവില 1,14,000ലേക്ക്

'ഉള്ളിലെ തീയും സ്ഥിരോത്സാഹവുമാണ് ഇവിടെ എത്തിച്ചത്'; അച്ഛന് ആശംസകളുമായി അഹാന

കണ്ണനെ കാണാന്‍ ഒഴുകിയെത്തി ഭക്തര്‍, ഗുരുവായൂരില്‍ വന്‍തിരക്ക്; വിഷുക്കണി ദര്‍ശന സായൂജ്യത്തില്‍ ആയിരങ്ങള്‍- വിഡിയോ

'ഇറാന്‍ യുദ്ധം അവസാനത്തോട് അടുക്കുന്നു'; വീണ്ടും ചര്‍ച്ചയെന്ന് സൂചിപ്പിച്ച് ട്രംപ്

SCROLL FOR NEXT