X down in India പ്രതീകാത്മക ചിത്രം
India

നിശ്ചലമായി എക്‌സ്, പോസ്റ്റ് ഇടാന്‍ കഴിയുന്നില്ലെന്ന് ഉപയോക്താക്കള്‍; ഒടുവില്‍...

പ്രമുഖ സാമൂഹിക മാധ്യമമായ എക്‌സ് പ്രവര്‍ത്തനരഹിതം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സാമൂഹിക മാധ്യമമായ എക്‌സ് പ്രവര്‍ത്തനരഹിതം. ഇന്ത്യന്‍ സമയം വൈകുന്നേരം 7 മണി മുതല്‍ വൈകുന്നേരം 7.30 വരെയാണ് എക്‌സ് പ്രവര്‍ത്തനരഹിതമായത്. എക്‌സ് തുറക്കാന്‍ കഴിയുന്നില്ലെന്നും പോസ്റ്റ് ഇടാന്‍ കഴിയുന്നില്ലെന്നും കാട്ടി നിരവധി ഉപയോക്താക്കളാണ് പ്രതികരണവുമായി രംഗത്തുവന്നത്.

ആയിരക്കണക്കിന് ഉപയോക്താക്കളാണ് മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ തങ്ങളുടെ നിരാശ പ്രകടിപ്പിച്ചത്. ഹോംപേജ് ലോഡ് ചെയ്യുന്നതില്‍ പരാജയപ്പെട്ടതിനാലും ഫീഡുകള്‍ പുതുക്കാത്തതിനാലും എക്സില്‍ തങ്ങളുടെ അക്കൗണ്ട് ആക്സസ് ചെയ്യുന്നതില്‍ പ്രശ്നമുണ്ടെന്നാണ് ഭൂരിഭാഗം ആളുകളും പറഞ്ഞത്. സെര്‍വറിലെ സാങ്കേതിക തകരാര്‍ ആയിരിക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

എക്‌സ് തുറക്കാന്‍ ശ്രമിക്കുമ്പോള്‍ പലയിടത്തും ശൂന്യമായ സ്‌ക്രീനാണ് പ്രത്യക്ഷപ്പെട്ടത്. അരമണിക്കൂറിന് ശേഷമാണ് പ്ലാറ്റ്‌ഫോം വീണ്ടും പ്രവര്‍ത്തനക്ഷമമായത്. യഥാര്‍ത്ഥ കാരണം സംഭവിച്ച് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. സെര്‍വര്‍ പ്രശ്നം ആയിരിക്കാം, അല്ലെങ്കില്‍ നെറ്റ്വര്‍ക്ക് തടസ്സങ്ങള്‍ കാരണമായിരിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

X down in India: Thousands of users report issues at around 7pm

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ശശി തരൂര്‍ ഓന്ത്, കെസി ഗുണ്ട, സതീശന്‍ സോഷ്യലിസ്റ്റും സെക്യുലറും'; പിണറായി തുടരുമെന്ന് പറഞ്ഞത് വെറുതേയല്ലെന്ന് മണിശങ്കര്‍ അയ്യര്‍

സിബിഎസ്ഇ 10, 12 പരീക്ഷ : വിദ്യാർത്ഥികൾ നിർബന്ധമായും കൈവശം കരുതേണ്ട കാര്യങ്ങളും കൊണ്ടുവരാൻ പാടില്ലാത്തവയും ഇവയാണ്, വിദ്യാർത്ഥികൾക്കുള്ള പ്രധാന നിർദ്ദേശങ്ങൾ

'അബദ്ധത്തില്‍ പറഞ്ഞത്, ക്ഷമിക്കണം'; തൃഷക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

കുസാറ്റ് അംഗീകൃത ഏവിയേഷൻ കോഴ്‌സുകൾക്ക് സി ഐ എ എസ് എൽ അക്കാദമി അപേക്ഷ ക്ഷണിച്ചു

SCROLL FOR NEXT