യുവഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ സംഘടന ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധം  പിടിഐ
India

യുവഡോക്ടറുടെ കൊലപാതകം: ജന്തര്‍മന്തറില്‍ പ്രതിഷേധം, പ്രധാനമന്ത്രിക്ക് കത്തയച്ച് ഐഎംഎ

സമൂഹമാധ്യമമായ എക്‌സില്‍ ഡോക്ടര്‍മാരുടെ സംഘടന ഇന്ന് രാത്രി 10 മുതല്‍ പത്തര വരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഡോക്ടര്‍മാരുടെ പ്രതിഷേധം. ഡല്‍ഹിയില്‍ മെഡിക്കല്‍ അസോസിയേഷന്റെ അടക്കം നേതൃത്വത്തിലാണ് പ്രതിഷേധം. സമരം പാടില്ലെന്ന പൊലീസിന്റെ വിലക്ക് ലംഘിച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ ജന്തര്‍മന്തറിലേക്ക് പ്രതിഷേധത്തിനെത്തിയത്.

സമൂഹമാധ്യമമായ എക്‌സില്‍ ഡോക്ടര്‍മാരുടെ സംഘടന ഇന്ന് രാത്രി 10 മുതല്‍ പത്തര വരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പൊലീസ് വിലക്ക് ലംഘിച്ചും പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം വിഷയത്തില്‍ കേസില്‍ അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തിയച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കുന്നതിനും കേന്ദ്ര നിയമം കൊണ്ടുവരാന്‍ ഐഎംഎ കത്തില്‍ ആവശ്യപ്പെട്ടു.

മെഡിക്കല്‍ കോളജുകളിലെ സുരക്ഷ പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ച് പ്രതിഷേധം തണുപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. രാജ്യത്തെ ഭൂരിപക്ഷം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെയും ഡോക്ടര്‍മാര്‍ സമരവുമായി രംഗത്തിറങ്ങിയതോടെയാണ് പുതിയ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്. സുരക്ഷ പരിശോധിക്കാനുള്ള സമിതിയിലേക്ക് ഐഎംഎയ്ക്കും റെസിഡന്റ് ഡോക്ടര്‍മാരുടെ സംഘടനയ്ക്കും നിര്‍ദേശം സമര്‍പ്പിക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT