പ്രതീകാത്മക ചിത്രം 
India

15കാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ച് പപ്പായ കഴിപ്പിച്ചു; കൂട്ടുനിന്നത് സഹോദരി, യുവാവിനെതിരെ കേസ് 

മഹാരാഷ്ട്രയില്‍ നിരവധി തവണ യുവാവ് തന്നെ ബലാത്സംഗം ചെയ്തതായി 15കാരിയുടെ പരാതി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ നിരവധി തവണ യുവാവ് തന്നെ ബലാത്സംഗം ചെയ്തതായി 15കാരിയുടെ പരാതി. ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞ യുവാവ് നിര്‍ബന്ധിപ്പിച്ച് ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള ഗുളിക കഴിപ്പിച്ചതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. യുവാവിന്റെ സഹോദരി ഇതിനെല്ലാം കൂട്ടുനിന്നതായും പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.

പുനെ ജില്ലയിലാണ് സംഭവം. മാസങ്ങള്‍ക്ക് മുന്‍പ് പൊതു ശൗചാലയത്തില്‍ പോകുന്നതിനിടെ, തന്നെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി ദത്തു പൂജാരി എന്ന യുവാവ് പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. തുടക്കത്തില്‍ മുഖത്തടിച്ച ശേഷം ബെല്‍റ്റ് ഊരി തല്ലി. മര്‍ദ്ദനത്തിന്റെ ആഘാതത്തില്‍ അര്‍ധ ബോധാവസ്ഥയിലായ തന്നെ മുഖം പൊത്തിയ ശേഷമാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.

മാതാപിതാക്കളെ കൊല്ലുമെന്ന് തുടര്‍ച്ചയായി ഭീഷണിപ്പെടുത്തി തന്നെ വീണ്ടും നിരന്തരം പീഡിപ്പിച്ചു. താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ യുവാവും ദത്തു പൂജാരിയുടെ സഹോദരിയും ചേര്‍ന്ന് തന്നെ നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള ഗുളിക കഴിപ്പിച്ചു. ഗര്‍ഭം അലസാന്‍ നല്ലതാണ് എന്ന് പറഞ്ഞ് പപ്പായ കഴിപ്പിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോക്‌സോ അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ച് യുവാവിനെതിരെ
കേസെടുത്തതായി പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓപ്പറേഷന്‍ തൂഫാന് പിന്തുണയുമായി വിജയ്; മോഹന്‍ലാലിനൊപ്പം കൊച്ചിയില്‍ വേദി പങ്കിടും

'പൂരം കൊടിയേറുന്നു...'; വിവാദങ്ങള്‍ പെയ്‌തൊഴിഞ്ഞു; 'ജന നായകന്‍' റിലീസ് തിയ്യതി പുറത്ത്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 61 lottery result

ഐഫോണ്‍ വേഗത 80% വരെ കൂടും; ഐഒഎസ് 27 പബ്ലിക് ബീറ്റ എത്തി, പുത്തന്‍ ഫീച്ചറുകള്‍ അറിയാം

തൃശ്ശൂരിലെ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ അവസരം; തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, നഴ്‌സ് ഒഴിവുകൾ