അഹമ്മദാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പഠാന് തര്‍ക്കത്തിലുള്ള 978 ചതുരശ്ര മീറ്റര്‍ മുനിസിപ്പല്‍ ഭൂമി അനുവദിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് രണ്ടുമാസത്തിനുശേഷമാണ് പഠാന് അനുകൂലമായ നീക്കം. അനധികൃതമായി ഭൂമി കയ്യേറിയെന്ന് ആരോപിച്ച് രണ്ടുവര്‍ഷം മുന്‍പ് വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പഠാന് നോട്ടീസ് നല്‍കിയിരുന്നു.
ബിജെപി ഭരിക്കുന്ന കോര്‍പ്പറേഷനാണ് വഡോദര മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. പശ്ചിമബംഗാളിലെ ബഹാറംപുര്‍ ലോക്സഭാ മണ്ഡലത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചതിനുപിന്നാലെയാണ് പഠാന് നോട്ടീസ് ലഭിച്ചത്. ഈവര്‍ഷം ബംഗാളില്‍ ബി.ജെ.പി. അധികാരത്തിലെത്തി ഒരുമാസത്തിലേറെ പിന്നിട്ടപ്പോള്‍, പത്താന്‍ ഉള്‍പ്പെടെ 20 ടി.എം.സി. എം.പി.മാര്‍ പാര്‍ട്ടിവിട്ട് നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ ചേര്‍ന്നിരുന്നു.
പത്താന് ഭൂമി അനുവദിച്ചുകൊണ്ട് ഓഗസ്റ്റ് 13-ന് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് ഓഗസ്റ്റ് 29-നാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന് ലഭിച്ചത്. 500 ചതുരശ്രമീറ്റര്‍ പത്താന് സൗജന്യമായും ബാക്കി 478 ചതുരശ്ര മീറ്റര്‍ ഭൂമി ഇളവുനിരക്കിലും കൈമാറും. കൈമാറിയ ഭൂമിയുടെ മൂല്യത്തിന് തുല്യമായ ഭൂമി റവന്യൂ വകുപ്പ് വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന് അനുവദിക്കണമെന്നും ഉത്തരവിലുണ്ട്. കുടുംബവീടിനോട് ചേര്‍ന്നുള്ളതാണ് ഈ സ്ഥലം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates