India

അജ്ഞാതരുടെ വെടിയേറ്റു പ്രശസ്ത ഗായിക മരിച്ചു 

പാനിപ്പത്തിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് കാറില്‍ മടങ്ങവെയാണ് ആക്രമണമുണ്ടായത്. മറ്റൊരു കാറിലെത്തിയ സംഘം ഹര്‍ഷിതയ്ക്ക് നേരെ അഞ്ചുതവണ വെടിയുതിര്‍ത്ത ശേഷം സംഭവസ്ഥലത്തുനിന്നും കടന്നുകളയുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്: ഹരിയാനയിലെ പ്രശസ്ത ഗായിക ഹര്‍ഷിത ദഹിയ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. പാനിപ്പത്തിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് കാറില്‍ മടങ്ങവെയാണ് ആക്രമണമുണ്ടായത്. മറ്റൊരു കാറിലെത്തിയ സംഘം ഹര്‍ഷിതയ്ക്ക് നേരെ അഞ്ചുതവണ വെടിയുതിര്‍ത്ത ശേഷം സംഭവസ്ഥലത്തുനിന്നും കടന്നുകളയുകയായിരുന്നു.

ഹരിയാനയിലെ സോനാപ്പാത്ത ജില്ലയില്‍ നിന്നുള്ള ഹര്‍ഷിത നിലവില്‍ ഡല്‍ഹിയിലെ നരേലയിലാണ് താമസിക്കുന്നത്. പാനിപ്പത്തിലെ പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ കാറിലെത്തിയ സംഘം ഇവരെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. പിന്നീട് ഡ്രൈവറെയു ംസഹപ്രവര്‍ത്തകനെയും സഹായിയായ യുവതിയെയും കാറില്‍ നിന്നു വലിച്ചിറക്കിയ ശേഷം ഹര്‍ഷിതയ്ക്ക് നേരം വെടിയുതിര്‍ക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്നു തന്നെ ഹര്‍ഷിത മരിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!

നേഹ ബോറ അജ്ഞാത കേന്ദ്രത്തിലോ....? ആരോപണം