അഹമ്മദാബാദ്: 2007ലെ അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസില്‍ മലയാളി അറസ്റ്റിലായി. ഗുജറാത്തില്‍ സ്ഥിര താമസക്കാരനായ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശി സുരേഷ് നായരാണ് അറസ്റ്റിലായത്. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയാണ് ഇയാളെ പിടികൂടിയത്.
2007 ഒക്ടോബര്‍ 11ന് അരങ്ങേറിയ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 17 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിന് ബോംബുകളെത്തിച്ചത് ഇയാളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 11 വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് നായര്‍ അറസ്റ്റിലായത്.
ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന വ്യക്തിയായിരുന്നു സുരേഷ് നായര്‍. ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഗുജറാത്തിലെ ഖേഡ ജില്ലയിലെ തസറയിലാണ് ഇയാള്‍ താമസമുണ്ടായിരുന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇയാളെ അഹമ്മദാബാദിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന സുരേഷ് നായരെ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates