India

അഞ്ച് കിലോ സ്വര്‍ണ്ണത്തിനു വേണ്ടി യുപിയില്‍ മകളെ ബലികൊടുത്തു

സ്വര്‍ണ്ണക്കൊതി മൂത്ത് മാതാപിതാക്കള്‍ സ്വന്തം മകളെ ബലികൊടുത്തു.

സമകാലിക മലയാളം ഡെസ്ക്

കാണ്‍പൂര്‍: സ്വര്‍ണ്ണക്കൊതി മൂത്ത് മാതാപിതാക്കള്‍ സ്വന്തം മകളെ ബലികൊടുത്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. മകളെ ബലിനല്‍കിയാല്‍ അഞ്ചുകിലോ സ്വര്‍ണം ലഭിക്കുമെന്ന് മന്ത്രവാദി പറഞ്ഞതനുസരിച്ചാണ് 15 വയസുള്ള പെണ്‍കുട്ടിയെ ബലിനല്‍കിയത്. 

തന്റെ മകള്‍ കവിതയെ മന്ത്രവാദിയായ കൃഷ്ണ ശര്‍മ്മ തട്ടിക്കൊണ്ടുപോയി എന്ന് പെണ്‍കുട്ടിയുടെ പിതാവ് മഹാവീര്‍ പ്രസാദ് കൊടുത്ത പരാതിയുടെ പുറത്താണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. പിന്നാലെ ശര്‍മ്മയെ താട്ടിയ ഗ്രാമത്തില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് നരബലിയുടെ വിവരങ്ങള്‍ പുറത്തുവന്നത്.

സ്വര്‍ണ്ണവ്യാപാരിയായ മഹാവീറിന്റെ ഡ്രൈവറായി ഇടയ്ക്ക് ജോലി ചെയ്തിരുന്ന ആളായിരുന്നു ശര്‍മ്മ. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മകളെ ബലി നല്‍കിയാല്‍ മതിയെന്ന് മഹാവീറിനെ ഉപദേശിച്ചത് ഇയാളാണ്. ബലി നല്‍കി ണിക്കൂറുകള്‍ക്കകം സ്വര്‍ണം ലഭിക്കുമെന്നായിരുന്നു ഇയാള്‍ മഹാവിറിനെ വിശ്വസിപ്പിച്ചിരുന്നത്. 

അര്‍ധബോധാവസ്ഥയിലായ പെണ്‍കുട്ടിയെ മാതാപിതാക്കളുടെ സാമിപ്യത്തില്‍ നഗ്നയാക്കിയായിരുന്നു പൂജകള്‍ ചെയ്തിരുന്നത്. പൂജയുടെ ഭാഗമായി ശര്‍മ്മ പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച് കൊന്നശേഷം സപീപമുള്ള പാടത്ത് ശരീരം ഉപേക്ഷിച്ചു. അവിടെ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയുടെ മൃതദേഹത്തെ ലൈംഗികപീഡനത്തിനരയാക്കിയത്. പിന്നീട് കുട്ടിയുടെ കഴുത്ത് മുറിച്ച് ചോര കുലദേവതയ്ക്ക് സമര്‍പ്പിച്ചു.

പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതായി അഡിഷ്ണല്‍ പോലീസ് സൂപ്രണ്ട് അറിയിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്ക് വിവാഹിതയായ മറ്റൊരു മകള്‍ കൂടിയുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT