India

അപകട സമയത്ത് ട്രക്ക് സഞ്ചരിച്ചത് വലതുവശത്തിലൂടെ, അമിത വേ​ഗതയിൽ; നിര്‍ണായക വെളിപ്പെടുത്തല്‍

അപകടം നടന്നതിന് ശേഷം ട്രക്കിലെ ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; ഉന്നാവ പീഡനക്കേസിലെ പെൺകുട്ടി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അപകട സമയത്ത് ട്രക്ക് സഞ്ചരിച്ചത് റോഡിന്റെ വലതു വശത്തിലൂടെയാണെന്ന് ദൃക്സാക്ഷി വ്യക്തമാക്കി. ഈ സമയം കാറും ട്രക്കും അമിതവേ​ഗതയിലായിരുന്നെന്നും ഒരു മാധ്യമത്തോട് സാക്ഷി പറഞ്ഞു. അപകടം നടന്നതിന് ശേഷം ട്രക്കിലെ ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അപകടത്തിൽപ്പെട്ട പെൺകുട്ടിയുടെ നില അതീവ ​ഗുരുതരമായി തുടരുകയാണ്. അതിനിടെ ബിജെപി എംഎല്‍എയില്‍നിന്നും ബന്ധുക്കളില്‍നിന്നും ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി ഉന്നാവ പെണ്‍കുട്ടി നല്‍കിയ ഇന്ന് സുപ്രീംകോടതി പരി​ഗണിക്കും. ഉന്നാവ ബലാത്സംഗക്കേസിലെ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ്‌സിങ് സെന്‍ഗറിന്റെ സഹോദരനും ഗുണ്ടകളും വീട്ടിലെത്തി ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് പെണ്‍കുട്ടി കത്ത് നല്‍കിയിരുന്നത്.

അപകടത്തിൽ അഭിഭാഷകനും ​ഗുരുതരമായി പരിക്കേറ്റിരുന്നു. 
ലഖ്‌നൗ കിങ് ജോര്‍ജ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ട്രോമാ സെന്ററിലെ വെന്റിലേറ്ററിലാണ് ഇരുവരും. യോഗി മന്ത്രിസഭയിലെ രണ്‍വേന്ദ്ര പ്രതാപ്‌സിങ്ങിന്റെ മരുമകന്‍ അരുണ്‍ സിങ്ങിനെയും പ്രതിയാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം