India

അമിത് ഷായുടെ വിമാനം പറത്താന്‍ ആള്‍മാറാട്ടം; പൈലറ്റിനെതിരെ അന്വേഷണം

സംഭവവുമായി ബന്ധപ്പെട്ട് വിങ് കമാന്‍ഡര്‍ ജെഎസ് സങ്വാനെതിരെ പൊലീസ് കേസെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിമാനം പറത്താന്‍ ആള്‍മാറാട്ടം നടത്തി വൈമാനികന്‍. സംഭവവുമായി ബന്ധപ്പെട്ട് വിങ് കമാന്‍ഡര്‍ ജെഎസ് സങ്വാനെതിരെ പൊലീസ് കേസെടുത്തു.

മതിയായ യോഗ്യതകള്‍ ഇല്ലാതെയാണ് സങ്വാന്‍ വിമാനം പറത്തിയത്. ഇതിനായി വ്യാജ രേഖകളുണ്ടാക്കി ഷായുടെ വിമാനം പറത്താന്‍ അനുമതി നേടുകയായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ തട്ടിപ്പ് പുറത്തുവരികയായിരുന്നു. 

ബിഎസ്എഫ് പൈലറ്റായിരുന്ന സങ്വാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ഇമെയില്‍ അക്കൗണ്ട് ഉണ്ടാക്കി ആള്‍മാറാട്ടത്തിലൂടെ അമിത് ഷായുടെ വിമാനം പറത്താന്‍ അനുമതി നേടിയെടുത്തെന്നാണ് പരാതി. കാര്‍ഗില്‍ യുദ്ധത്തിലടക്കം പങ്കെടുത്തിട്ടുള്ള പൈലറ്റാണ് ഇദ്ദേഹം.

വിഐപി വിമാനം പറത്തുന്നതിനുള്ള മതിയായ യോഗ്യത അദ്ദേഹത്തിനില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായും റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വിമാനം പറത്താന്‍ 1000 മണിക്കൂര്‍ എങ്കിലും പറക്കല്‍ പരിചയം വേണമെന്നാണ് മാനദണ്ഡം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

വെയിലേറ്റ് ചർമം ആകെ കരിവാളിച്ചോ? ക‍ഞ്ഞിവെള്ളം മാത്രം മതി, ടാൻ നീക്കാം

തിയറ്ററിൽ ഇരുന്ന് ചിരിച്ച് ഒരു വഴിയായി! 'മോഹിനിയാട്ടം' ഇനി ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

തടികൊണ്ടുള്ള കട്ടിങ് ബോർഡ് വൃത്തിയാക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്

കുതിച്ചുയര്‍ന്ന് റിലയന്‍സ്, ഒഴുകിയെത്തിയത് 2.20 ലക്ഷം കോടി രൂപ; നാലു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന

SCROLL FOR NEXT