India

അമിത്ഷായ്‌ക്കൊപ്പം ഊണുകഴിച്ച ബംഗാളിലെ ബിജെപി പ്രവര്‍ത്തകര്‍ തൃണമൂലില്‍ ചേര്‍ന്നു

നക്‌സല്‍ബാരി ജില്ലയില്‍ ബിജെപിയുടെ ആദിവാസി വിഭാഗങ്ങളുടെ മുഖമായിരുന്നു രാജു മഹാലിയും ഭാര്യയും. ഇവരിലൂടെ വലിയമുന്നേറ്റം ലക്ഷ്യമിട്ടായിരുന്നു അമിത്ഷായുടെ സന്ദര്‍ശനവും ഭക്ഷണം കഴിക്കലും

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബംഗാളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി വലിയ പ്രചാരണ തന്ത്രങ്ങളുമായാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞയാഴ്ച ബംഗാളിലെ നക്‌സല്‍ബാരിയിലെത്തിയത്. നക്‌സല്‍ബാരിയിലെ ആദിവാസി വിഭാഗങ്ങള്‍ക്കൊപ്പമായിരുന്നു അമിത്ഷായുടെ ഭക്ഷണവും. എന്നാല്‍ അമിത്ഷായ്‌ക്കൊപ്പം ഭക്ഷണം കഴിച്ചവര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗങ്ങളായെന്നാണ് പുതിയ വാര്‍ത്തകള്‍. ബംഗാള്‍ ടൂറിസം മന്ത്രി ഗൗതം ദേബിന്റെ സാന്നിധ്യത്തിലാണ് ബിജെപിയുടെ പ്രാദേശിക നേതാവായ രാജു മഹാലിയും ഭാര്യയും തൃണമൂല്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. 

നക്‌സല്‍ബാരി ജില്ലയില്‍ ബിജെപിയുടെ ആദിവാസി വിഭാഗങ്ങളുടെ മുഖമായിരുന്നു രാജു മഹാലിയും ഭാര്യയും. ഇവരിലൂടെ വലിയമുന്നേറ്റം ലക്ഷ്യമിട്ടായിരുന്നു അമിത്ഷായുടെ സന്ദര്‍ശനവും ഭക്ഷണം കഴിക്കലും. സന്ദര്‍ശന വേളയില്‍ ഇക്കാര്യം അമിത്ഷാ തന്നെ വ്യക്തമാക്കിയിരുന്നു. നിരവധി പരിപാടികളില്‍ പങ്കെടുക്കാറുണ്ടെങ്കിലും ബംഗാളിലെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തോടനുബന്ധിച്ച് നടത്തിയ ഗ്രാമങ്ങളിലെ പര്യടനം പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം നല്‍കുന്നുവെന്നായിരുന്നു. അമിത് ഷായുടെ സന്ദര്‍ശനം കഴിഞ്ഞ് ആഴ്ച പിന്നിടുമ്പോഴാണ് ബംഗാളിലെ ബിജെപി നേതൃത്വത്തിന് അപ്രതീക്ഷിത തീരുമാനമായി തൃണമൂലില്‍ ചേരാനുള്ള ഇവരുടെ തീരുമാനം. 

മമതയുടെ കാല്‍പാടുകള്‍ പിന്തുടരാനുള്ള ഇരുവരുടെയും ചേരാനുള്ള തീരുമാനം സന്തോഷമുണ്ടാക്കുന്നതാണെന്നായിരുന്നു തൃണമൂല്‍ മന്ത്രി ഗൗതം ദേബിന്റെ പ്രതികരണം. അതേസമയം ഇന്നലെ രാവിലെ മുതല്‍ രാജു മഹാലിയെയും കുടുംബത്തെയും കാണാനില്ലെന്നും അവരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയതാണെന്നുമായിരുന്നു ബിജെപി മന്ത്രിയും എംപിയുമായ എസ്എസ് അലുവാലിയയുടെ പ്രതികരണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി