India

അമേഠിയിൽ രാഹുൽ ഗാന്ധി ഇന്ന് പത്രിക നല്കും; സോണിയക്കും പ്രിയങ്കയ്ക്കുമൊപ്പമുള്ള റോഡ് ഷോ ശക്തിപ്രകടനമാകും 

യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഭർത്താവ് റോബർട്ട് വാധ്ര എന്നിവർക്കൊപ്പമെത്തിയാണ് രാഹുൽ പത്രിക നൽകുക

Author : സമകാലിക മലയാളം ഡെസ്ക്

അമേഠി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉത്തര്‍ പ്രദേശിലെ അമേഠി മണ്ഡലത്തിൽ  ഇന്ന് നാമനിര്‍ദ്ദേശ പത്രിക നല്കും. യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഭർത്താവ് റോബർട്ട് വാധ്ര എന്നിവർക്കൊപ്പമെത്തിയാണ് രാഹുൽ പത്രിക നൽകുക. രണ്ടു മണിക്കൂർ നീണ്ടു നില്ക്കുന്ന റോഡ് ഷോയ്ക്കു ശേഷമാകും പത്രിക സമർപ്പണം. 

അമേഠിക്ക്‌ പുറമേ കേരളത്തിലെ വയനാട്ടിൽ നിന്നും രാഹുൽ ജനവിധി തേടുന്നുണ്ട്. ഈ മാസം നാലാം തിയതി വയനാടെത്തി രാഹുൽ പത്രിക സമർപ്പിച്ചിരുന്നു. പ്രിയങ്ക ​ഗാന്ധിക്കൊപ്പമാണ് രാഹുൽ വയനാടെത്തിയത്. വലിയ സ്വീകരണമാണ് ഇരുവർക്കും കേരളത്തിൽ ലഭിച്ചത്. അമേഠിയിലെ വികസനത്തെക്കുറിച്ച് പഠിക്കാൻ വയനാട്ടിൽ നിന്നെത്തുന്ന കെപിസിസിയുടെ അഞ്ച് പ്രതിനിധികളും രാഹുൽ ഗാന്ധിയ്ക്കൊപ്പമുണ്ടാകും. 

കടുത്ത മത്സരം നേരിടുന്നതിനാലാണ് രാഹുൽ വയനാട്ടിലേക്ക് ഒളിച്ചോടിയതെന്നാണ്  അമേഠിയിലെ രാഹുലിന്റെ എതിർസ്ഥാനാർത്ഥിയായ സ്മൃതി ഇറാനിയുടെ ആരോപണം. 


അമേഠിയിൽ കടുത്ത മത്സരം നേരിടുന്നതിനാലാണ് രാഹുൽ വയനാട്ടിലേക്ക് ഒളിച്ചോടിയതെന്ന് എതിർസ്ഥാനാർത്ഥി സ്മൃതി ഇറാനി ആരോപിച്ചിരുന്നു. റായ്ബറേലി മണ്ഡലത്തിൽ സോണിയാ ഗാന്ധി നാളെ പത്രിക നല്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ