India

അമ്പരന്ന് ഡോക്ടർമാർ; യുവതിയുടെ വയറ്റിൽ നിന്ന് കിട്ടിയത് ഒന്നരക്കിലോ ആഭരണങ്ങളും നാണയങ്ങളും

യുവതിയുടെ വയറ്റിൽ നിന്ന് ഒന്നരക്കിലോ​ഗ്രാം ആഭരണങ്ങളും നാണയങ്ങളും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

സമകാലിക മലയാളം ഡെസ്ക്

രാംപുർഹട്ട്: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയുടെ വയറ്റിൽ നിന്ന് ഒന്നരക്കിലോ​ഗ്രാം ആഭരണങ്ങളും നാണയങ്ങളും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. പശ്ചിമ ബം​ഗാളിലെ ബിർഭൂം ജില്ലയിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലാണ് മാർ​ഗ്രാം സ്വദേശിയായ 26കാരിയുടെ വയറ്റിൽ നിന്ന് ഇവ നീക്കിയത്. 

അഞ്ചിന്റേയും പത്തിന്റേയും 90 നാണയങ്ങളും മാലകൾ, മൂക്കുത്തികൾ, കമ്മലുകൾ, വളകൾ, പാദസരങ്ങൾ, കൈച്ചെയിനുകൾ, വാച്ചുകൾ എന്നിവയുമാണ് പുറത്തെടുത്തതെന്ന്  ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. സിദ്ധാർഥ ബിശ്വാസ് പറഞ്ഞു. ചെമ്പിലും വെങ്കലത്തിലും തീർത്തതാണ് മിക്ക ആഭരണങ്ങളും. ചിലത് സ്വർണമാണ്. 

വീട്ടിലെ ആഭരണങ്ങൾ കാണാതായപ്പോഴാണ് ശ്രദ്ധിച്ച് തുടങ്ങിയതെന്നും ഇതേപ്പറ്റി തിരക്കിയപ്പോൾ യുവതി ഉറക്കെ കരയുകയാണ് ചെയ്തതെന്നും അമ്മ പറഞ്ഞു. സഹോ​ദരന്റെ കടയിൽ നിന്നാണ് യുവതി നാണയങ്ങളെടുത്തതെന്നും അവർ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ടില്‍ ഇഡിക്ക് ആശ്വാസം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

സമവായത്തിന് മുന്‍കൈ എടുത്തത് ഗവര്‍ണര്‍; വിസി നിയമനത്തില്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടില്ല; വാര്‍ത്തകള്‍ തള്ളി സിപിഎം

അടിച്ചു കയറി ഹർദ്ദിക്! 16 പന്തിൽ 54 റൺസ്; കൂറ്റൻ സ്കോറുയർത്തി ഇന്ത്യ

സുവര്‍ണ ചകോരം 'ടു സീസണ്‍സ് ടു സ്‌ട്രെയിഞ്ചേഴ്‌സ്‌ 'ന്; 'തന്തപ്പേര്' ജനപ്രിയ ചിത്രം

SCROLL FOR NEXT