India

അമ്മ പതിവായി ക്ഷേത്രത്തിലേക്ക് പോകും; ഈ സമയം പ്രായപൂര്‍ത്തിയാകാത്ത മകളെ നിരന്തരം ബലാത്സംഗം ചെയ്ത്‌ പിതാവ്; അറസ്റ്റ്

എട്ടുവയസ്സുള്ളപ്പോള്‍ മുതല്‍ അമ്മയുടെ അഭാവത്തില്‍ പിതാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവ് നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്: 11 വയസുകാരിയെ നാല് വര്‍ഷമായി പിതാവ് ബലാത്സംഗം ചെയ്തുകൊണ്ടിരിക്കുന്നതായി പരാതി. പഞ്ചാബിലെ പട്യാല ജില്ലയിലെ ഒരു ഗ്രാമത്തില്‍ ആണ് സംഭവം. മധ്യവയസ്‌കനായ ഇയാള്‍ രണ്ടാമത്തെ കുട്ടിയെയാണ് 4 വര്‍ഷമായി പീഡിപ്പിച്ച് കൊണ്ടിരുന്നത്. പ്രതിക്ക് ഒരു മകനും രണ്ട് പെണ്‍മക്കളും ആണ് ഉള്ളത്. ഇതില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ച് കൊണ്ടിരിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി.

പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് അടിവയറ്റില്‍ വേദന വന്ന ശേഷമാണ് പെണ്‍കുട്ടി അമ്മയോട് ഈ കാര്യം പറയുന്നത്. എട്ടുവയസ്സുള്ളപ്പോള്‍ മുതല്‍ അമ്മയുടെ അഭാവത്തില്‍ പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ തുടങ്ങിയെന്നാണ് പെണ്‍കുട്ടി പറയുന്നത്.
പെണ്‍കുട്ടിയുടെ അമ്മ പതിവായി രാവിലെ അമ്പലത്തില്‍ പോകാറുണ്ട്. ഈ സമയമാണ് നാല് വര്‍ഷമായി പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കാനുള്ള അവസരമായി ഉപയോഗിച്ചിരുന്നത്.

സംഭവം പെണ്‍കുട്ടിയെ മാനസികമായി ഒരുപാട് തളര്‍ത്തിയെന്നും അവള്‍ക്ക് ആവശ്യമായ കൗണ്‍സില്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നും പോലീസ് പറഞ്ഞു. കുട്ടികളോടുള്ള ലൈംഗിക അതിക്രമണം പ്രകാരം പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കോടതിയില്‍ ഹാജരാക്കിയ ശേഷം അടുത്ത നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം