India

അമ്മയ്ക്കും മകള്‍ക്കും ഒരു കാമുകന്‍; 19കാരി വിവാഹത്തിന് നിര്‍ബന്ധിച്ചു; ഒടുവില്‍ കൊല; മൂന്ന് മണിക്കൂറിനുള്ളില്‍ ക്രൂരതയുടെ ചുരുളഴിച്ച് പൊലീസ്

അമ്മയ്ക്കും മകള്‍ക്കും ഒരു കാമുകന്‍; 19കാരി വിവാഹത്തിന് നിര്‍ബന്ധിച്ചു; ഒടുവില്‍ കൊല; മൂന്ന് മണിക്കൂറിനുള്ളില്‍ ക്രൂരതയുടെ ചുരുളഴിച്ച് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: 19കാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. കള്ളക്കഥ മെനഞ്ഞ് അന്വേഷണം വഴിതെറ്റിപ്പിക്കാന്‍ ശ്രമിച്ച ഇരുവരുടേയും തന്ത്രം പൊളിച്ച പൊലീസ് കേവലം മൂന്ന് മണിക്കൂറിനുള്ളില്‍ കൊലപാതകത്തിന്റെ ചുരുളഴിച്ച് പ്രതികളെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലാണ് അമ്മയും കാമുകനും ചേര്‍ന്ന് 19കാരിയെ ക്രൂരമായി കൊന്നത്. 

ഉസ്മ എന്ന 19കാരിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഉസ്മയുടെ അമ്മ മുകീഷ, അവരുടെ കാമുകന്‍ കൗഷര്‍ എന്നിവരാണ് അറസ്റ്റിലായത്. 

ഉത്തര്‍പ്രദേശിലെ ബറെയ്‌ലിയിലുള്ള ബസ്തി ഗ്രാമത്തിലാണ് സംഭവം നടന്നത്. അമ്മയുടെ കാമുകനുമായി ഉസ്മയും പ്രണയത്തിലായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് ഉസ്മ നിരന്തരം ആവശ്യപ്പെട്ടതോടെയാണ് കൗഷര്‍ പെണ്‍കുട്ടിയെ ഇല്ലാതാക്കാന്‍ തീരുമാനിച്ചത്. ഇതിന് മുകീഷയും കൂട്ടുനില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 

സംഭവ ദിവസം പുലര്‍ച്ചെ മുകീഷയുടെ വീട്ടിലെത്തിയ കൗഷര്‍ ഉസ്മയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. ഈ സമയത്ത് വീട്ടിലെ മറ്റുള്ളവര്‍ ഉറക്കത്തിലായിരുന്നു. കൗഷറും മുകീഷയും ചേര്‍ന്ന് പിന്നീട് ഉസ്മയെ ദുപ്പട്ടയുപയോഗിച്ച് കഴുത്തില്‍ കുരുക്കിട്ട് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

കൊല നടത്തിയ ശേഷം കത്തിയുപയോഗിച്ച്  മുകീഷ തന്റെ ദേഹത്ത് മുറിവേല്‍പ്പിക്കാന്‍ കൗഷറിനോട് ആവശ്യപ്പെട്ടു. അതിന് ശേഷം കൗഷര്‍ ഇവിടെ നിന്ന് പോയി. 

ഉസ്മ മരിച്ചെന്ന് ഉറപ്പു വരുത്തിയ ശേഷം മുകീഷ വീട്ടിലെ മറ്റുള്ളവരെ വിളിച്ചുണര്‍ത്തി തന്നെയും മകളെയും പുറത്തു നിന്നെത്തിയ അക്രമികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതായും ഉസ്മ മരിച്ചെന്നും ബന്ധുക്കളെ വിശ്വസിപ്പിച്ചു. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ബന്ധുക്കള്‍ ഈ കഥ തന്നെയാണ് പറഞ്ഞത്. 

എന്നാല്‍ സംശയം തോന്നിയ പൊലീസ് മുകീഷയെ വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് ഞെട്ടിക്കുന്ന കഥകളുടെ ചുരുളഴിഞ്ഞത്. 

അമ്മയും മകളുമായി കൗഷറിന് വഴിവിട്ട ബന്ധമുണ്ടെന്ന കാര്യം കൗഷറിന്റെ കുടുംബത്തിന് അറിയാമായിരുന്നുവെന്നും ഇക്കാര്യം പറഞ്ഞ് വീട്ടില്‍ പതിവായി ഇയാള്‍ വഴക്കുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഇരുവരേയും അറസ്റ്റ് ചെയ്തതായും സംഭവ സ്ഥലത്ത് നിന്ന് ദുപ്പട്ടയും കത്തിയും കണ്ടെടുത്തതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം