India

അമ്രപാലി തട്ടിപ്പ്; ധോനിക്കും, സാക്ഷിക്കും കാര്യങ്ങള്‍ സങ്കീര്‍ണമാവുന്നു; ഇവര്‍ക്കെതിരായ റിപ്പോര്‍ട്ട് കോടതിക്ക് മുന്‍പില്‍

വകമാറ്റിയ പണം എത്തിയത് ധോനിയുമായും ഭാര്യ സാക്ഷിയുമായും ബന്ധമുള്ള കമ്പനികളിലേക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റിയല്‍ എസ്‌റ്റേറ്റ് തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട അമ്രപാലി ഗ്രൂപ്പിനും, റിതി സ്‌പോര്‍ട്‌സിനും എതിരായ കണ്ടെത്തലുകള്‍ ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനിയേയും ഭാര്യ സാക്ഷിയേയും പ്രതിരോധത്തിലാക്കുന്നു. പണം വകമാറ്റാനുള്ള തട്ടിപ്പ് കരാറുകളാണ് അമ്രപാലി ഗ്രൂപ്പും റിതി സ്‌പോര്‍ട്‌സും ചേര്‍ന്ന് ഉണ്ടാക്കിയത് എന്ന് സുപ്രീംകോടതി അംഗീകരിച്ച ഫോറന്‍സിക് ഓഡിറ്റര്‍മാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇങ്ങനെ വകമാറ്റിയ പണം എത്തിയത് ധോനിയുമായും ഭാര്യ സാക്ഷിയുമായും ബന്ധമുള്ള കമ്പനികളിലേക്ക്. 

റിതി സ്‌പോര്‍ട്‌സിന്റെ ഡയറക്ടറാണ് ധോനിയുടെ ഭാര്യ. 2009-15 വരെയുള്ള കാലയളവില്‍ അമ്രപാലിയില്‍ നിന്ന് റിതി സ്‌പോര്‍ട്‌സ് 42.22 കോടി രൂപ സ്വീകരിച്ചു. ഇരു കമ്പനികളും തമ്മില്‍ ഈ കാലയളവില്‍ നിരവധി കരാറുകളിലും ഒപ്പുവെച്ചിരുന്നു. അതില്‍ പലതും തട്ടിപ്പ് കരാറുകളാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 

ഉപഭോക്താക്കളുടെ പണം റിതി സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, അമ്രപാലി മഹി ഡവലപ്പേഴ്‌സ് എന്നീ കമ്പനികളിലേക്കാണ് അമ്രപാലി മാറ്റിയത്. ധോനി ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് കളിക്കാരുടെ മാര്‍ക്കറ്റിങ് ചുമതലയാണ് റിതി സ്‌പോര്‍ട്‌സിനുള്ളത്. ഫഌറ്റ് തട്ടിപ്പ് കേസില്‍ അമ്രപാലി ഗ്രൂപ്പിന്റെ രജിസ്‌ട്രേഷന്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സുപ്രീംകോടതിയുടെ ഈ നടപടിക്ക് പിന്നാലെയാണ് ധോനിക്കും ഭാര്യയ്ക്കും എതിരായ റിപ്പോര്‍ട്ട് വരുന്നത്. 

അമ്രപാലിയുടെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു ധോനി. പണം വാങ്ങി ഫഌറ്റുകള്‍ നല്‍കാതെ വന്നതോടെ ഉപഭോക്താക്കള്‍ പരാതിയുമായി എത്തിയതോടെ 2016ല്‍ ധോനി ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്നും മാറിയിരുന്നു. പിന്നാലെ സാക്ഷിയും രാജിവെച്ചു. അമ്രപാലി ഗ്രൂപ്പ് 150 കോടി രൂപ തനിക്ക് നല്‍കാനുണ്ടെന്ന് പരാതിപ്പെട്ട് ധോനി രംഗത്തെത്തുകയും ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം