India

അയല്‍വാസിയായ പന്ത്രണ്ടുകാരന്‍ മാസങ്ങളോളം പീഡിപ്പിച്ചു; പത്ത് വയസുകാരി ഗര്‍ഭിണിയായി

കഴിഞ്ഞ നാല് മാസമായി ആണ്‍കുട്ടി പത്ത് വയസുകാരിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ; അയല്‍വാസിയായ ആണ്‍കുട്ടി മാസങ്ങളോളം പീഡിപ്പിച്ചതിനെ തുടര്‍ന്ന് പത്തു വയസുകാരി ഗര്‍ഭിണിയായി. മഹാരാഷ്ട്രയിലെ പല്‍ഗര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പന്ത്രണ്ടു വയസുകാരന് എതിരേ  പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കേസ് എടുത്തു. 

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഇരുവരും അയല്‍വാസികളായിരുന്നു. കഴിഞ്ഞ നാല് മാസമായി ആണ്‍കുട്ടി പത്ത് വയസുകാരിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടി വയര്‍വേദനിക്കുന്നതായി മാതാപിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് ചികിത്സയ്ക്കായി ഡോക്ടറെ കാണിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് മനസിലാവുന്നത്. 

മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് നടന്ന സംഭവം കുട്ടി പറയുന്നത്. തുടര്‍ന്നാണ് ആണ്‍കുട്ടിയ്‌ക്കെതിരേ പരാതി നല്‍കിയത്. ഇതുവരെ ആണ്‍കുട്ടിയെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍