India

അശ്ലീല പോസ്റ്ററുകളെ കുറിച്ച് ചോദിച്ചു, കുപിതയായ റാബ്‌റി ദേവി മുടിയില്‍ പിടിച്ചു വലിച്ചു, മര്‍ദിച്ചു, വീടിന് പുറത്താക്കി; മുന്‍ മുഖ്യമന്ത്രിക്കെതിരെ ഐശ്വര്യ റായ്

ബിഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്‌റി ദേവിക്കെതിരെ വീണ്ടും പരാതിയുമായി മരുമകള്‍ ഐശ്വര്യ റായ്

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്‌റി ദേവിക്കെതിരെ വീണ്ടും പരാതിയുമായി മരുമകള്‍ ഐശ്വര്യ റായ്. റാബ്‌റി ദേവി തന്നെ മര്‍ദിച്ച് വീട്ടില്‍നിന്ന് പുറത്താക്കിയെന്നാണ് ഐശ്വര്യ റായിയുടെ ആരോപണം. ഇതിനുപിന്നാലെ സര്‍ക്കുലര്‍ റോഡിലെ വീടിന് മുന്നില്‍ അവര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഞായറാഴ്ച വൈകീട്ടായിരുന്നു നാടകീയമായ സംഭവങ്ങള്‍. റാബ്‌റി ദേവിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

തന്നെയും തന്റെ മാതാപിതാക്കളെയും അധിക്ഷേപിച്ച് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളെ ചൊല്ലിയാണ് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം ഉടലെടുത്തത്. അശ്ലീല പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത് എങ്ങനെ എന്ന് ഐശ്വര്യ ചോദിച്ചു. ഇതില്‍ കുപിതയായ റാബ്‌റി ദേവി തന്റെ മുടിയില്‍ പിടിച്ച് വലിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വീട്ടില്‍ നിന്ന് തന്നെ പുറത്താക്കുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയെന്നും പൊതിരെ തല്ലിയെന്നും അവര്‍ പരാതിയില്‍ പറഞ്ഞു.

വിവരമറിഞ്ഞ് ഐശ്വര്യ റായിയുടെ പിതാവും ആര്‍ജെഡി നേതാവുമായ ചന്ദ്രിക റായിയും വീട്ടിലെത്തി.കഴിഞ്ഞ സെപ്റ്റംബറിലും തന്നെ വീട്ടില്‍നിന്ന് പുറത്താക്കിയതായി ആരോപിച്ച് ഐശ്വര്യ റായ് രംഗത്തെത്തിയിരുന്നു. അന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ വീട്ടിലേക്ക് പ്രവേശിപ്പിച്ചത്. 2018 മെയ് മാസത്തിലായിരുന്നു ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവും ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹം. ഇവരുടെ വിവാഹമോചന ഹര്‍ജി നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഹൈബ്രിഡ് പപ്പായ ചട്ടിയില്‍ കൃഷി ചെയ്യാം; വിത്ത് മുതല്‍ വിളവെടുപ്പ് വരെ

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം