India

ആ അഞ്ചു ലക്ഷം ആര്‍ക്കു നല്‍കണം?; വികാസ് ദുബെയുടെ തലയ്ക്കു പ്രഖ്യാപിച്ച പാരിതോഷികത്തിന്റെ ഉടമയെ അറിയിക്കാന്‍ യുപി പൊലീസ്

ആ അഞ്ചു ലക്ഷം ആര്‍ക്കു നല്‍കണം?; വികാസ് ദുബെയുടെ തലയ്ക്കു പ്രഖ്യാപിച്ച പാരിതോഷികത്തിന്റെ ഉടമയെ അറിയിക്കാന്‍ യുപി പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: കൊടുംകുറ്റവാളി വികാസ് ദുബെയെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കായി പ്രഖ്യാപിച്ച അഞ്ചു ലക്ഷംരൂപ ആര്‍ക്കു നല്‍കണമെന്ന് അറയിക്കാന്‍ മധ്യപ്രദേശ് പൊലീസിനോട് യുപി പൊലീസ് അധികൃതര്‍. മധ്യപ്രദേശിലെ ഉജ്ജയിനില്‍ വച്ച് വികാസ് ദുബെയെ പിടിക്കാന്‍ സഹായിച്ചത് ആരാണെന്ന് അറിയിക്കാനാണ് കത്തു മുഖേനെ യുപി പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

യുപിയില്‍ എട്ടു പൊലീസുകാരെ കൊലപ്പെടുത്തിയത് അടക്കം നിരവധി കേസുകളില്‍ പ്രതിയായ വികാസ് ദുബൈ യുപി പൊലീസിന്റെ കസ്റ്റഡിയില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു. മധ്യപ്രദേശില്‍ പിടിയിലായ ദുബെയെ യുപിയിലേക്കു കൊണ്ടുവരുംവഴി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും തുടര്‍ന്നുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടെന്നുമാണ് പൊലീസ് ഭാഷ്യം. ഇതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.

വികാസ് ദുബെ രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് വെടിയുതിര്‍ത്തു. നിരവധി തവണ വെടിയൊച്ച കേട്ടതായി നാട്ടുകാര്‍ പറയുന്നു. എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ദുബെയെ ആറ് ദിവസത്തിനു ശേഷം ഉജ്ജയിനില്‍ വച്ചു പിടികൂടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?