ചിക്കമംഗലുരു: നീലക്കുറിഞ്ഞി വസന്തം കാണാനായി ആരും മുല്ലയാനഗിരിയിലേക്കും ബാബ ബുധാന്‍ഗിരിയിലേക്കും എത്തേണ്ടെന്ന് സഞ്ചാരികള്‍. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം 2006 ലേതാണെന്നും വഞ്ചിതരാകരുതെന്നും മുല്ലയാന ഗിരിയിലേക്ക് എത്തിയവര്‍ പറയുന്നു. പഴയ ചിത്രങ്ങള്‍ ഇത്തവണത്തേതാണ് എന്ന് സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ തെറ്റിദ്ധാരണ പടര്‍ത്തിയതോടെയാണ് കുറിഞ്ഞി വസന്തം കാണാനെത്തിയവര്‍ നിരാശരായി മടങ്ങിയത്. ഫോട്ടയില്‍ നീലക്കുറിഞ്ഞിമല തന്നെ കണ്ടവര്‍ നേരിട്ടെത്തിയപ്പോള്‍ വിളറി വെളുത്ത പാറക്കൂട്ടങ്ങള്‍ മാത്രമാണ് കാണാനായത്.
മഴയും കാലാവസ്ഥയിലെ മാറ്റങ്ങളും കാരണം നീലക്കുറിഞ്ഞി പൂത്തത് വളരെ വേഗം കൊഴിഞ്ഞിട്ടുണ്ടാവുമെന്നാണ് പ്രദേശവാസികളും പറയുന്നു. ആരും സമൂഹമാധ്യമങ്ങളിലെ കുറിഞ്ഞിപ്പൂവ് കണ്ട് യാത്ര തിരിക്കരുതെന്നാണ് ബംഗളുരു സ്വദേശികളായ യാത്രാസംഘത്തിന്റെ അഭിപ്രായം.
പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന കുറിഞ്ഞിപ്പൂക്കള്‍ മലനിരകളിലുണ്ടായത് 2006ല്‍ ആയിരുന്നു. കര്‍ണാടകയിലെ ഉയരം കൂടിയ പര്‍വ്വതമാണ് പശ്ചിമഘട്ടത്തിന്റെ ഭാഗമായ മുല്ലയാനഗിരി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates