India

ആത്മീയപാഠങ്ങൾ പഠിപ്പിക്കാമെന്ന് പറഞ്ഞ് ഭക്തയെ ബന്ദിയാക്കി, പീഡിപ്പിച്ചു; പുരോഹിതൻ പിടിയിൽ 

ക്ഷേത്രത്തിന്റെ കീഴിലുള്ള സ്ഥലത്താണ് ഇയാൾ യുവതിയെ പാർപ്പിച്ചിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ക്ഷേത്രസന്ദർശനത്തിനെത്തിയ ഭക്തയെ ബലാത്സംഗം ചെയ്ത കേസിൽ പുരോഹിതൻ പിടിയിലായി. അയോധ്യയിലെ പുരോഹിതനായ കൃഷ്ണ കണ്ഠാചാര്യ എന്നയാളാണ് പിടിയിലായത്. അയോധ്യയിലെ മുതിർന്നപുരോഹിതന്മാരിലൊരാളാണ് ഇയാൾ. ആത്മീയപാഠങ്ങൾ പഠിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്താണ് വാരാണസിയിൽനിന്നുള്ള മുപ്പതുകാരിയായ ഭക്തയെ താമസിപ്പിച്ച് തടഞ്ഞുവെച്ചത്. 

ക്ഷേത്രത്തിന്റെ കീഴിലുള്ള സ്ഥലത്താണ് ഇയാൾ യുവതിയെ പാർപ്പിച്ചിരുന്നത്. യുവതി വിവരമറിയിച്ചതിന് പിന്നാലെ പൊലീസെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. പുരോഹിതനെതിരെ യുവതി പൊലീസിൽ പരാതി നൽകി. ബന്ധിയാക്കിവച്ച് തന്നെ നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതിയിലെ ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തെന്നും യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയെന്നും പൊലീസ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം