India

ആരോപണങ്ങൾ അടിസ്ഥാനരഹിതം; ഒരു വോട്ടര്‍ ഐഡി മാത്രമേ ഉള്ളുവെന്ന് ​ഗംഭീർ

രണ്ട് വോട്ടര്‍ ഐഡി ഉണ്ടെന്നുള്ള ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം നിഷേധിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഈസ്റ്റ് ഡൽഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഗൗതം ഗംഭീര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രണ്ട് വോട്ടര്‍ ഐഡി ഉണ്ടെന്നുള്ള ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം നിഷേധിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഈസ്റ്റ് ഡൽഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഗൗതം ഗംഭീര്‍. ആം ആദ്മി പാര്‍ട്ടി നേതാവും എതിർ സ്ഥാനാര്‍ത്ഥിയുമായ അതിഷിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ​പറഞ്ഞ ​ഗംഭീർ തനിക്ക് രജീന്ദര്‍ നഗറില്‍ മാത്രമാണ് വോട്ടുള്ളതെന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

തനിക്ക് ഒരു വോട്ടര്‍ ഐഡി മാത്രമേ ഉള്ളുവെന്നും അത് രജീന്ദര്‍ നഗറിലാണെന്നും വേറൊരു വോട്ടര്‍ ഐഡി തനിക്കില്ലെന്നും ഗംഭീര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വിവാദമായ വിഷയത്തിൽ ഇതാദ്യമായാണ് ഗംഭീര്‍ വ്യക്തമായൊരു മറുപടി പറയുന്നത്. 

രജീന്ദര്‍ നഗറിലും കരോള്‍ ബാഗിലും ഗംഭീറിന് വോട്ടുണ്ടെന്നായിരുന്നു അതിഷിയുടെ ആരോപണം. ഇത് ക്രിമിനല്‍ കുറ്റമാണെന്നും ഗംഭീറിന്‍റെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ആം ആദ്മിയുടേത് നിഷേധാത്മക രാഷ്ട്രീയമാണെന്നും ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ തീരുമാനമെടുക്കട്ടെ എന്നുമായിരുന്നു ഗംഭീറിന്‍റെ നിലപാട്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം