India

'ആര്‍എസ്എസ്സും ഗഡ്കരിയും മോദിയെ വധിക്കും'; ഗുരുതര ആരോപണവുമായി ജെഎന്‍യു വിദ്യാര്‍ഥി നേതാവ് 

ഷെഹ് ലയുടെ ട്വീറ്റ് വിവാദമായതോടെ മറുപടിയുമായി നിതിന്‍ ഗഡ്കരി തന്നെ രംഗത്തെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ആര്‍എസ്എസ്സും കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയും പദ്ധതിയിടുന്നുണ്ടെന്ന് ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഷെഹ് ല റാഷിദയുടെ ആരോപണം. ട്വിറ്ററിലൂടെയാണ് ഷെഹ് ല ഗുരുതര ആരോപണം നടത്തിയത്. 

ആര്‍എസ്എസ്സും ഗഡ്കരിയും ചേര്‍ന്ന് പ്രധാനമന്ത്രിയെ വധിച്ചശേഷം മുസ്ലീങ്ങളെയും കമ്മ്യൂണിസ്റ്റുകളെയും കുറ്റക്കാരാക്കി അതിന്റെ പേരില്‍ മുസ്ലിങ്ങളെ പീഡിപ്പിക്കുമെന്നാണ് തോന്നുന്നത് എന്നാണ് വിദ്യാര്‍ത്ഥി നേതാവ് ട്വിറ്ററില്‍ കുറിച്ചത്. രാജീവ് ഗാന്ധി സ്റ്റൈല്‍ എന്ന ഹാഷ്ടാഗിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ഷെഹ് ലയുടെ ട്വീറ്റ് വിവാദമായതോടെ മറുപടിയുമായി നിതിന്‍ ഗഡ്കരി തന്നെ രംഗത്തെത്തി. പ്രധാനമന്ത്രിയെ വധിക്കാന്‍ താന്‍ ഗൂഢാലോചന നടത്തിയെന്ന പ്രചാരണം നടത്തുന്ന സാമൂഹിക വിരുദ്ധര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. മോദിയെ രാജീവ് ഗാന്ധി സ്‌റ്റൈലില്‍ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പൂനെ പൊലീസ് കോടതിയില്‍ പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45 ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ സ്റ്റഡി മെറ്റീരിയലില്‍ നിന്ന് അതേപടി പകര്‍ത്തി; പിഎസ് സിയെ വെട്ടിലാക്കി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍

എന്‍ഐടി ഹോസ്റ്റലുകളിലെ വിവിധ തസ്തികകളില്‍ ഒഴിവുകള്‍; അപേക്ഷിക്കാം

കിലോയ്ക്ക് 300 രൂപ കടന്നു; റെക്കോര്‍ഡിട്ട് റബര്‍ വില, കര്‍ഷകര്‍ 'ഹാപ്പി'

ചങ്ങനാശേരിയില്‍ അച്ഛനും അമ്മയും മകനും മരിച്ച നിലയില്‍

ബാത്ത് റൂമില്‍ തെന്നി വീണു, വീട്ടുകാരറിയുന്നത് രാവിലെ മാത്രം; ഹിറ്റ് സംവിധായകന്‍ സഞ്ജയ് ഗുപ്ത അന്തരിച്ചു