India

ആശങ്ക വേണ്ട, ആറ് ആഴ്ച വരെ പരിശോധന നടത്താനുളള കോവിഡ് കിറ്റ് കൈവശമുണ്ട്; ഐസിഎംആര്‍

രാജ്യത്ത് ഇതുവരെ രണ്ടുലക്ഷത്തിലധികം കോവിഡ് പരിശോധനകള്‍ നടത്തിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ രണ്ടുലക്ഷത്തിലധികം കോവിഡ് പരിശോധനകള്‍ നടത്തിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. നിലവിലെ പരിശോധനയുടെ വേഗത കണക്കാക്കിയാല്‍ വരുന്ന ആറ് ആഴ്ച കൂടി സാമ്പിള്‍ പരിശോധന നടത്താനുളള കോവിഡ് കിറ്റ് ലഭ്യമാണ്. അതുകൊണ്ട് പരിശോധന കിറ്റിന്റെ ദൗര്‍ലഭ്യം ഉണ്ടാകുമെന്ന് ഓര്‍ത്ത് ഭയപ്പെടേണ്ടതില്ല എന്ന് ഐസിഎംആര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തുടര്‍ന്നുളള ദിവസങ്ങളിലും കോവിഡ് പരിശോധന തടസ്സമില്ലാതെ മുന്നോട്ടുപോകുന്നതിന് ചൈനയില്‍ നിന്ന് കോവിഡ് കിറ്റുകള്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യ സ്‌റ്റോക്ക് ഏപ്രില്‍ 15 ന് ഇന്ത്യയില്‍ എത്തുമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. പതിനഞ്ച് സംസ്ഥാനങ്ങളിലെ 25 ജില്ലകളില്‍ കഴിഞ്ഞ 14 ദിവസത്തെ കാലയളവില്‍ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ കോവിഡ് സ്ഥിരീകരിച്ച ജില്ലകളാണ് ഇവയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 796 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയപരിധിയില്‍ 35 പേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. 308 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന്  ഇതുവരെ മരിച്ചതെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

'പണ്ഡിത വേഷത്തെ നോക്കി അവര്‍ ഉള്ളാലെ ചിരിക്കുകയാണ്, എന്തു രസായിട്ടാണ് കാലം കണക്കു തീര്‍ക്കുന്നത്!'

പതിനായിരം പൈലറ്റുമാരെ ആവശ്യമുണ്ട്; വ്യോമ മേഖലയിൽ അടിമുടി മാറ്റവുമായി ഗൾഫ്

കൊല്ലത്ത് എകെ ഹഫീസ് മേയര്‍ സ്ഥാനാര്‍ഥി; ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

മുതിർന്ന പ്രിയപ്പെട്ടവരെ സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് വഴി സംരക്ഷിക്കാനുള്ള മാർഗങ്ങൾ

SCROLL FOR NEXT