India

ആശ്രമത്തിൽ വച്ച് പെൺകുട്ടികളെ പീഡിപ്പിച്ചു; അസറാം ബപ്പുവിന്റെ മകന് ജീവപര്യന്തം

ഹരിയാനയിലെ കുരുക്ഷേത്രക്ക് സമീപം പിപ്‍ലിയില്‍ അസാറാം ബാപ്പുവിന്‍റെ ആശ്രമത്തില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് സഹോദരങ്ങളായ രണ്ട് പെണ്‍കുട്ടികളാണ് പരാതി നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്

സൂറത്ത്: സ്വയം പ്രഖ്യാപിത ആള്‍ ദൈവം അസാറാം ബാപ്പുവിന്‍റെ ആശ്രമത്തില്‍ വച്ച് സഹോദരങ്ങളായ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അസാറാം ബാപ്പുവിന്‍റെ മകന്‍ നാരായണ്‍ സായ്ക്ക് ജീവപര്യന്തം. 2013ലാണ് കേസിനാസ്പദമായ സംഭവം. ഹരിയാനയിലെ കുരുക്ഷേത്രക്ക് സമീപം പിപ്‍ലിയില്‍ അസാറാം ബാപ്പുവിന്‍റെ ആശ്രമത്തില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് സഹോദരങ്ങളായ രണ്ട് പെണ്‍കുട്ടികളാണ് 40കാരനായ നാരായണ്‍ സായ്ക്കെതിരെ പരാതി നല്‍കിയത്. നാരായണ്‍ സായ് കുറ്റക്കാരനാണെന്ന് ഗുജറാത്തിലെ സൂറത്ത് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

2002-2005 കാലയളവില്‍ ആശ്രമത്തില്‍ താമസിക്കുമ്പോള്‍ പീഡിപ്പിക്കപ്പെട്ടതായി സഹോദരിമാരില്‍ ഒരാള്‍ പരാതിയില്‍ പറഞ്ഞു. 1997നു 2006നും ഇടയ്ക്ക് അഹമ്മദാബാദിന് പുറത്തുള്ള ആശ്രമത്തില്‍ വച്ച് അസാറാം ബാപ്പു പീഡിപ്പിച്ചെന്ന് പെണ്‍കുട്ടികളില്‍ മുതിര്‍ന്നയാള്‍ മൊഴി നല്‍കിയിരുന്നു. 

കേസില്‍ 35 പ്രതികളും 53 സാക്ഷികളുമാണ് ഉണ്ടായിരുന്നത്. പെണ്‍കുട്ടികളുടെ പരാതിയില്‍ പൊലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ നാരായണ്‍ സായ് പിന്നീട് കീഴടങ്ങുകയായിരുന്നു. കേസില്‍ നാരായണ്‍ സായ്‍യുടെ നാല് സുഹൃത്തുക്കളും അറസ്റ്റിലായിരുന്നു. ബലാത്സംഗം, ലൈംഗികാതിക്രമം, അനധികൃതമായി തടഞ്ഞുവെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് നാരായണ്‍ സായ്ക്കെതിരെ ചുമത്തിയിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം