India

ആഹ്ലാദിക്കാന്‍ വരട്ടെ, ബീഹാറിലെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും; ബിജെപിയോട് തേജസ്വി യാദവ്

2015 ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മാര്‍ജിനില്‍ വിജയിച്ച് അധികാരത്തില്‍ വരുമെന്നായിരുന്നു പ്രവചനം

Author : സമകാലിക മലയാളം ഡെസ്ക്

പാറ്റ്‌ന : ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകലില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രമുഖ ദേശീയ മാധ്യമങ്ങളെല്ലാം സംഘടിപ്പിച്ച എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഇതേത്തുടര്‍ന്ന് ബിജെപി ക്യാമ്പുകളിലെല്ലാം ആഹ്ലാദം അലയടിക്കുന്നുണ്ട്. അതിനിടെ എക്‌സിറ്റ് പോള്‍ ഫലം കണ്ട് ആഹ്ലാദിക്കാന്‍ വരട്ടെയെന്ന മുന്നറിയിപ്പുമായി ആര്‍ജെഡി നേതാവും ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് രംഗത്തെത്തി. 

2015 ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മാര്‍ജിനില്‍ വിജയിച്ച് അധികാരത്തില്‍ വരുമെന്നായിരുന്നു പ്രവചനം. ടുഡെയ്‌സ് ചാണക്യ ബിജെപിക്ക് 155 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് പ്രവചിച്ചു. മിക്ക സര്‍വെകളും ബിജെപിക്ക് 120 ഓ, അതിനു മുകളിലോ സീറ്റു കിട്ടുമെന്നാണ് അഭിപ്രായപ്പെട്ടത്. 

എന്നാല്‍ സംഭവിച്ചത് നേരെ മറിച്ചാണ്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യമാണ് മികച്ച വിജയത്തോടെ അധികാരത്തിലെത്തിയത്. അതുതന്നെ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വലിയ കാര്യമില്ലെന്ന് തെളിയിക്കുന്നുവെന്നും തേജസ്വി യാദവ് ട്വിറ്ററിലെ സന്ദേശത്തില്‍ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി