India

ഇടിച്ചിട്ടതറിയാതെ 18 കാരി; ഓഡി കാര്‍ കയറിയിറങ്ങി ഉറങ്ങുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

പതിനെട്ടുകാരി ഓടിച്ച് ആഢംബര കാര്‍ ഇടിച്ച് ഉറങ്ങുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: പതിനെട്ടുകാരി ഓടിച്ച് ആഢംബര കാര്‍ ഇടിച്ച് ഉറങ്ങുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു.  68 കാരനായ സെക്യൂരിറ്റി ജീവനക്കാരനായ ശിവപ്രകാശ് ആണ് മരിച്ചത്. സപ്തംബര്‍ രണ്ടിനായിരുന്നു അപകടം.  ഫോര്‍ഷോര്‍ എസ്‌റ്റേറിലെ താമസ സമുച്ചയത്തിലെ താമസക്കാരനായ റിയല്‍ എസ്‌റ്റേറ്റ് വ്യവസായിയുടെ മകളുടെ കാറാണ് ഇടിച്ചത്. 

അപകടം സംഭവിച്ചതറിയാതെ അപര്‍ണ കാര്‍ പാര്‍ക്ക് ചെയ്ത് വീട്ടിലേക്ക് കയറിപ്പോയി. താമസ സമുച്ചയത്തിലെ താമസക്കാരായ ചിലര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ശിവപ്രകാശം. അപര്‍ണയെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയെങ്കിലും ആദ്യം അവര്‍ കുറ്റം നിഷേധിക്കുകയായിരുന്നു

തുടര്‍ന്നാണ് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ തെളിവായി കാണിച്ചത്. പാര്‍ക്കിങ് സ്ഥലത്ത് വെച്ച് കരച്ചില്‍ ശബ്ദം ഒന്നും കേട്ടില്ലെന്നായിരുന്നു അവരുടെ മൊഴി.

അശ്രദ്ധമൂലമുണ്ടായ മരണത്തിന് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 304 (എ) വകുപ്പ് പ്രകാരം കേസെടുത്തു. പ്രതിക്ക് പിന്നീട് ജാമ്യം ലഭിച്ചു. മരിച്ചുപോയ ആള്‍ മദ്യപിച്ചിരുന്നോ എന്നറിയാനായി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.മുന്‍ സര്‍ക്കാര്‍ ജീവനക്കാരനായ ശിവപ്രകാശം ഒരാഴ്ച മുമ്പാണ് ഇവിടെ സെക്യൂരിറ്റി ജീവനക്കാരനായി ജോലിയില്‍ പ്രവേശിച്ചത്. പാര്‍ക്കിങ് സ്ഥലത്ത് ഇദ്ദേഹം ഉറങ്ങുന്ന കാര്യം അധികം താമസക്കാര്‍ക്കും അറിയില്ലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി