ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ കേടായ ഗ്രാമഫോണിനെ പോലെയാണെന്ന് പരിഹസിച്ച പ്രധാനമന്ത്രിക്ക് വീഡിയോ മറുപടിയുമായി രാഹുല്‍ ഗാന്ധി. തകരാറിലായ ഗ്രാമഫോണ്‍ പോലെ പറഞ്ഞത് പിന്നെയും പിന്നെയും ആവര്‍ത്തിക്കുകയാണ് രാഹുല്‍ഗാന്ധി ചെയ്യുന്നത് എന്നായിരുന്നു മോദിയുടെ പരിഹാസം.
പ്രധാനമന്ത്രിയുടെ തന്നെ പ്രസംഗത്തിലെ ഭാഗങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയാണ് രാഹുല്‍ഗാന്ധി 'വൈറല്‍ ' മറുപടി നല്‍കിയിരിക്കുന്നത്. തന്നെ പരിഹസിക്കാന്‍ ഉപയോഗിച്ച വാക്കുകള്‍ വച്ച് തന്നെ ആരംഭിച്ച വീഡിയോയില്‍ പിന്നീട് മോദി പലയവസരങ്ങളിലായി നെഹ്‌റുവിനെയും , ഇന്ദിരയെയും രാജീവിനെയും സോണിയെയുമെല്ലാം നിരന്തരം പ്രസംഗങ്ങളില്‍ പറയുന്നത് ചേര്‍ത്തിട്ടുണ്ട്.
'മിസ്റ്റര്‍ 36 ന്റെ രസകരമായ വീഡിയോയാണിത്. കണ്ടാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇഷ്ടമാവും. കുടുംബാംഗങ്ങളുമൊത്ത് കാണാന്‍ ശ്രമിക്കുമല്ലോ' എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ ഗാന്ധി വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates