India

ഇന്ത്യയിലേക്ക് ആയുധം കടത്തിയ സംഭവം: പാക് ഡ്രോണ്‍ പഞ്ചാബില്‍ കണ്ടെത്തി

കേസിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പിടിയിലായ ആകാശ് ദീപാണ് ഡ്രോണ്‍ വീണസ്ഥലം കാണിച്ച് കൊടുത്തത്.

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്: പഞ്ചാബ്- പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും ഡ്രോണ്‍ കണ്ടെത്തി. അട്ടാരി എന്ന സ്ഥലത്ത് നിന്നാണ് ഡ്രോണുകള്‍ കണ്ടെത്തിയത്. പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് ഡ്രോണ്‍ ഉപയോഗിച്ച് ആയുധം കടത്തിയ സംഭവത്തിലെ തുടരന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയത്. 

കേസിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പിടിയിലായ ആകാശ് ദീപാണ് ഡ്രോണ്‍ വീണസ്ഥലം കാണിച്ച് കൊടുത്തത്. സാങ്കേതിക തകരാറ് മൂലം ഡ്രോണ്‍ പാകിസ്ഥാനിലേക്ക് കൊണ്ടുപോകാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് അട്ടാരി അതിര്‍ത്തിയിലുള്ള ഗ്രാമത്തിലെ വയലില്‍ ഡ്രോണ്‍ ഒളിപ്പിക്കുകയായിരുന്നു.

പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന തരണ്‍ ജില്ലയില്‍ അഞ്ച് എകെ 47 റൈഫിളുകള്‍, കൈത്തോക്കുകള്‍, സാറ്റലൈറ്റ് ഫോണുകള്‍, ഗ്രനേഡുകള്‍, പത്തു ലക്ഷം രൂപയുടെ കള്ളനോട്ട് എന്നിവയാണു ഡ്രോണ്‍ നിക്ഷേപിച്ചത്. കശ്മീരില്‍ ഭീകരാക്രമണം നടത്താനാണ് ഇവ എത്തിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

പത്ത് കിലോഗ്രാം ഭാരമുള്ള വസ്തു വഹിക്കാന്‍ ശേഷിയുള്ള ഡ്രോണുകള്‍ എട്ടുതവണ അതിര്‍ത്തി ലംഘിച്ചെന്നാണ് കരുതുന്നത്. ഇതോടെ നിയന്ത്രണ രേഖ യിലും ഇന്ത്യപാക് അതിര്‍ത്തിയിലും സൈന്യവും ബിഎസ്എഫും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം