India

ഇന്ത്യയെ കൊളളയടിക്കാന്‍ ആദ്യം മോദിയെ ആലിംഗനം ചെയ്യുക; പരിഹാസവുമായി രാഹുല്‍ ഗാന്ധി 

'ഇന്ത്യയുടെ സമ്പത്ത് കൊളളയടിക്കാന്‍ നീരവ് മോദി എന്ന മാര്‍ഗദര്‍ശി' എന്ന തലക്കെട്ടോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തുവന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ വജ്ര വ്യവസായി നീരവ് മോദി ഉള്‍പ്പെട്ട പഞ്ചാബ് നാഷണല്‍ ബാങ്കിലെ സാമ്പത്തിക തട്ടിപ്പില്‍ ബിജെപിയെ പഴിച്ച് പ്രതിപക്ഷം. 'ഇന്ത്യയുടെ സമ്പത്ത് കൊളളയടിക്കാന്‍ നീരവ് മോദി എന്ന മാര്‍ഗദര്‍ശി' എന്ന തലക്കെട്ടോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തുവന്നു. നരേന്ദ്ര മോദിയുടെ ആലിംഗന നയതന്ത്രത്തെയും , ലോക സാമ്പത്തിക ഫോറത്തില്‍ മോദിയും നീരവ് മോദിയും മുഖാമുഖം വന്നതിനെയും എടുത്തുപറഞ്ഞ് ട്വിറ്ററിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകള്‍ 12000 കോടി രൂപ കൊളളയടിക്കാന്‍ ഇടയാക്കിയെന്നും നരേന്ദ്രമോദിയെ പരോക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.മല്യയെ പോലെ രാജ്യം വിട്ട് രക്ഷപ്പെടാന്‍ നീരവ് മോദിക്കും സര്‍ക്കാര്‍ വഴിയൊരുക്കുന്നുവെന്നും 'ഫ്രം വണ്‍ മോദി ടു എനദര്‍' എന്ന ഹാഷ് ടാഗോടെ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറ്റപ്പെടുത്തി. 

മുന്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് മൂന്ന് തീവ്രവാദികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ വിദേശകാര്യമന്ത്രാലയം അകമ്പടി സേവിച്ചു. ഇത്തവണ സാമ്പത്തിക തട്ടിപ്പുകാര്‍ക്ക് രാജ്യം വിടാന്‍ ബിജെപി സുരക്ഷിത വഴിയൊരുക്കിയെന്ന് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി ആരോപിച്ചു. 

രാജ്യത്തെ നികുതിപണം ഉപയോഗിച്ച് രാജ്യംവിടാന്‍ സാമ്പത്തിക തട്ടിപ്പുകാര്‍ക്ക് അവസരം ഒരുക്കുക എന്നത് എന്‍ഡിഎയുടെ അജന്‍ണ്ടയാണോയെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേ വാല ചോദിച്ചു. 

ബിജെപി സര്‍ക്കാരിന്റെ പങ്കാളിത്തമില്ലാതെ നീരവ് മോദിക്കും വിജയ് മല്യക്കും രാജ്യം വിട്ട് രക്ഷപ്പെടാന്‍ കഴിയുമോയെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

ഒരു സിക്‌സ് തൂക്കി, അത്രമാത്രം; സഞ്ജു മൂന്നാം പോരിലും തിളങ്ങിയില്ല

'ട്രംപിന്റെ ഭീഷണി യുദ്ധക്കുറ്റം', ലോക രാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് ഇറാന്‍

ലഖ്നൗ ജയത്തിൽ കണ്ണ് നിറഞ്ഞ് സ‍ഞ്ജീവ് ​ഗോയങ്ക! പന്തിനെ കെട്ടിപ്പിടിച്ച് ആഘോഷം (വിഡിയോ)

കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രി, കേരളത്തെ വനിത മുഖ്യമന്ത്രിക്കായി പാകപ്പെടുത്തുകയാണ് ലക്ഷ്യം; കെ സി വേണുഗോപാല്‍

SCROLL FOR NEXT