India

ഇഫ്താര്‍ വിരുന്ന് രാഷ്ട്രപതി ഭവനില്‍ വേണ്ടെന്ന് രാംനാഥ് കോവിന്ദ്

മതേതര മൂല്യങ്ങള്‍ മുന്‍നിര്‍ത്തി ഇഫ്താര്‍ വിരുന്ന് ഉപേക്ഷിക്കുന്നു - ഒരുമതത്തിന്റെയും ആഘോഷങ്ങള്‍ നികുതിപ്പണം ഉപയോഗിച്ചു വേണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ്  തീരുമാനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇഫ്താര്‍ വിരുന്നില്‍ മുന്‍പ്രസിഡന്റ് എപിജെ അബ്ദുള്‍  കലാമിന്റെ പാതയിലൂടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മതേതര മൂല്യങ്ങള്‍ മുന്‍നിര്‍ത്തി ഇഫ്താര്‍ വിരുന്ന് ഉപേക്ഷിക്കുന്നുവെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം.

ഒരുമതത്തിന്റെയും ആഘോഷങ്ങള്‍ നികുതിപ്പണം ഉപയോഗിച്ചുവേണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിയുടെ തീരുമാനം. പത്ത് വര്‍ഷത്തിന് മുന്‍പ് എപിജെ അബ്ദുള്‍ കലാമിന്റെ കാലത്തും സമാനമായ രീതിയില്‍ ഇഫ്താര്‍ വിരുന്ന് ഉപേക്ഷിച്ചിരുന്നു. ഇഫ്താറിനായി ചെലവാക്കുന്ന പണം അനാഥര്‍ക്ക് സംഭാവന  ചെയ്യാനായിരുന്നു കലാമിന്റെ തീരുമാനം. 2002മുതല്‍ 2007 വരെയാണ് ഇഫ്താര്‍ വിരുന്ന് ഉപേക്ഷിച്ചത്. പിന്നിടെത്തിയ രാഷ്ട്രപതിമാരായ പ്രതിഭാ പാട്ടീല്‍, പ്രണബ് കുമാര്‍ മുഖര്‍ജി ഈതീരുമാനത്തില്‍ മാറ്റം വരുത്തിയിരുന്നു.

എന്നാല്‍ രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സ്ഥാനമേറ്റെടുത്ത ശേഷം ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഒരു മതത്തിന്റെയും ചടങ്ങുകള്‍ നടത്തേണ്ടതില്ലെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് രാഷ്ട്രപതി ഭവന്‍ മാദ്ധ്യമ സെക്രട്ടറി അശോക് മാലിക് വ്യക്തമാക്കി. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് തീരുമാനം. ഒരു മതത്തിന്റെയും ചടങ്ങുകള്‍ രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും രാഷ്ട്രപതി റംസാന്‍ ആശംസകള്‍ നേര്‍ന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജി സുധാകരന്‍ വീഴില്ല; അബ്ദുറഹിമാനും ഗണേഷ് കുമാറും കടന്നുകൂടുമോയെന്ന് സംശയം; സിറ്റിങ് സീറ്റുകള്‍ കൈവിട്ടേക്കും; തുടര്‍ഭരണ പ്രതീക്ഷയില്‍ സിപിഎം

യാന്‍സന്റെ 'അത്‌ലറ്റിക്ക് ബ്രില്ല്യന്‍സ്'! ബൗണ്ടറി ലൈനിന് അരികിലൂടെ ഓടി ഒറ്റ കൈയില്‍ വിസ്മയ ക്യാച്ച് (വിഡിയോ)

ഡ്രോൺ പൈലറ്റാകാൻ പഠിക്കാം, ഫിറ്റ്നസ് ട്രെയിനർ കോഴ്സിൽ ചേരാം അസാപ് കേരളയുടെ സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍; പിടികൂടിയത് മുംബൈ റെയില്‍വേ സ്റ്റേഷനില്‍ വച്ച്

'ഇത് ശരിക്കും നിരാശാജനകമാണ്, ചില നിമിഷങ്ങൾ ഒരുമിച്ച് ബി​ഗ് സ്ക്രീനിൽ അനുഭവിക്കാനുള്ളതാണ്'; 'ജന നായകൻ' ചോർന്നതിൽ മമിത

SCROLL FOR NEXT