ന്യൂഡല്‍ഹി: ഇരട്ടപ്പദവിയുടെ പേരില്‍ 20 ആംആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി റദ്ദാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഡല്‍ഹി
ഹൈക്കോടതിയാണ് റദ്ദാക്കിയത്. എംഎല്‍എമാരുടെ ഭാഗം കേള്‍ക്കാതെയായിരുന്നു നടപടിയെന്ന് കോടതിയുടെ ഉത്തരവില്‍ പറയുന്നു. ഇരട്ടപ്പദവിയുമായി ബന്ധപ്പെട്ട പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കോടതി ഉത്തരവോടെ
സത്യം ജയിച്ചെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു. ഇത് ഡല്‍ഹിയിലെ ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.
അധികാരമേറ്റ് ഒരു മാസത്തിനുള്ളിലാണു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ 21 എഎപി എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചത്. ഇതു പ്രതിഫലം പറ്റുന്ന പദവിയാണെന്നും ഇവരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ പ്രശാന്ത് പട്ടേല്‍ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കുകയായിരുന്നു. 21 പേര്‍ക്കെതിരെയായിരുന്നു പരാതിയെങ്കിലും പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ രജൗരി ഗാര്‍ഡനിലെ എംഎല്‍എ സ്ഥാനം രാജിവച്ച ജര്‍ണൈല്‍ സിങ്ങിനെ പിന്നീട് ഒഴിവാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates