India

ഇരുകൈകളും ഉയര്‍ത്തി അവന്‍ കാത്തിരിക്കുകയാണ്, അമ്മയ്ക്ക് ഈ സമയം കരഞ്ഞിരിക്കാനാവില്ല

തിരികെ എത്താന്‍ ഇരുകൈകളും മുകളിലേക്കുയര്‍ത്തി ഇരിക്കുന്ന കുരുന്ന് ഏവരുടേയും ഉള്ളുലയ്ക്കുമ്പോള്‍ കരഞ്ഞിരിക്കാന്‍ അവന്റെ അമ്മയ്ക്ക് സമയമില്ല

സമകാലിക മലയാളം ഡെസ്ക്

തിരുച്ചിറപ്പള്ളി: കുഴല്‍ക്കിണറില്‍ വീണ കുരുന്നിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് നാട്. തിരികെ എത്താന്‍ ഇരുകൈകളും മുകളിലേക്കുയര്‍ത്തി ഇരിക്കുന്ന കുരുന്ന് ഏവരുടേയും ഉള്ളുലയ്ക്കുമ്പോള്‍ കരഞ്ഞിരിക്കാന്‍ അവന്റെ അമ്മയ്ക്ക് സമയമില്ല. തന്റെ കുരുന്നിന് വേണ്ടി തുണി സഞ്ചി തയിക്കുകയാണ് അവര്‍. 

സുജിത്തിനെ പൊക്കി എടുക്കാന്‍ തുണി സഞ്ചി വേണ്ടി വരുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞതോടെയാണ് അമ്മ കലയ് മേരി മനസ് നീറുമ്പോഴും ഇത് തയ്ക്കാന്‍ ഇരുന്നത്. കരഞ്ഞുരിക്കേണ്ട സമയമല്ല അതെന്ന് മനസിലാക്കിയ മേരി രക്ഷാപ്രവര്‍ത്തകരുടെ വാക്കുകള്‍ കേട്ടതിന് പിന്നാലെ തന്റെ തയ്യല്‍ മെഷീനില്‍ ഇരുന്ന് തുണി സഞ്ചിയുണ്ടാക്കാന്‍ തുടങ്ങി. 

കുരുന്നിനെ രക്ഷിക്കാന്‍ മനസ് തകര്‍ന്നിരിക്കുന്ന സമയവും ധൈര്യം കാണിക്കാന്‍ അമ്മയ്ക്ക് സാധിച്ചതിനെ കുറിച്ചാണ് സമൂഹമാധ്യമങ്ങളില്‍ ഏവരുടേയും സംസാരം. സുജിത്തിന് വേണ്ടി സേവ് സുജിത്, േ്രപ ഫോര്‍ സുജിത് ഹാഷ് ടാഗുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. 

എന്നാല്‍ ശുഭ വാര്‍ത്ത ഇതുവരെ എത്തിയിട്ടില്ല. രക്ഷാശ്രമത്തിന് ഇടയില്‍ കുഞ്ഞ് കൂടുതല്‍ താഴ്ചയിലേക്ക് വീണ് പോയതായാണ് ഇപ്പോള്‍ സംശയിക്കുന്നത്. 26 അടി താഴ്ചയിലേക്കാണ് കുഞ്ഞ് വീണത്. ഇവിടെ നിന്നും ഉയര്‍ത്താനുള്ള ശ്രമത്തിന് ഇടയില്‍ 68 അടിയിലേക്ക് വീണു. എന്നാലിപ്പോള്‍ 100 അടി താഴ്ചയിലേക്ക് കുഞ്ഞ് വീണതായാണ് കണക്കാക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT