India

ഈ തോട്ടത്തിലെ മാങ്ങകള്‍ കഴിക്കൂ; കുട്ടികളുണ്ടാകുമെന്ന് ഹിന്ദു സംഘടനാ നേതാവിന്റെ ഉറപ്പ്

വന്ധ്യതയെ അഭിമുഖീകരിക്കുന്ന എല്ലാവര്‍ക്കും തന്റെ തോട്ടത്തിലെ മാങ്ങ പരീക്ഷിച്ചു നോക്കാമെന്നും ഭീഡേ

Author : സമകാലിക മലയാളം ഡെസ്ക്

നാസിക്: തന്റെ തോട്ടത്തിലെ സ്‌പെഷ്യല്‍ മാങ്ങ കഴിച്ചാല്‍ കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് കുഞ്ഞുങ്ങളാകുമെന്ന വാദവുമായി ഹിന്ദുസംഘടന നേതാവ് സംബാജി ഭീഡേ. തന്റെ തോട്ടത്തില്‍ ഇത്തരത്തിലുള്ള മാവുകള്‍ നട്ടു വളര്‍ത്തിയിട്ടുണ്ടെന്ന് ഇതു കഴിച്ച 180 ദമ്പതിമാരില്‍ 150 പേര്‍ക്ക് കുട്ടികളുണ്ടായതായും ഇയാള്‍ അവകാശപ്പെടുന്നു. എന്നാല്‍ തോട്ടത്തിലെ മാങ്ങ കഴിച്ചാല്‍ കുട്ടികളുണ്ടാകുമെന്ന വാദം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് നാസിക് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സംബാജിക്ക് നോട്ടീസ് അയച്ചു.

ആണ്‍കുട്ടികളെ വേണമെന്നുള്ളവര്‍ക്കും ഈ മാങ്ങ കഴിച്ചാല്‍ ഉദ്ദേശിച്ച ഫലം കിട്ടും. വന്ധ്യതയെ അഭിമുഖീകരിക്കുന്ന എല്ലാവര്‍ക്കും തന്റെ തോട്ടത്തിലെ മാങ്ങ പരീക്ഷിച്ചു നോക്കാമെന്നും ഭീഡേ പറയുന്നു. ഭീമകൊറേഗാവ് സംഘര്‍ഷത്തിന് കാരണക്കാരനായ ഭീഡേ ശിവപ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ എന്ന സംഘടനയുടെ നേതാവ് കൂടിയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മൂസ് തുറക്കാം'; നിബന്ധനകള്‍ വെച്ച് ഇറാന്‍

ബസ് ഇടിച്ചു തെറിച്ചു വീണു; കണ്ണൂരിൽ യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം,ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'മന്ത്രിമാര്‍ ജനങ്ങളെ നോക്കി കൊഞ്ഞണം കുത്തുന്നു, സ്‌പോണ്‍സര്‍മാര്‍ പവര്‍ക്കെട്ടില്‍ നിന്ന് രക്ഷിക്കുമോ?'

'അതൊരു വല്ലാത്ത അവസ്ഥയാണ്, ഇന്റിമേറ്റ് രം​ഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ ഏറ്റവും അസ്വസ്ഥത ഉണ്ടാക്കുന്നത് അതാണ്'; സംവിധായകൻ