India

ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എയുടെ മകന്‍ ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി

സംഭവത്തെക്കുറിച്ച് നേരിട്ട് സംസാരിക്കാനായി യുവതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നല്‍കിയിട്ടുണ്ട്.  

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിയെ പ്രതിരോധത്തിലാക്കി വീണ്ടും ബലാത്സംഗ ആരോപണം. 28 വയസായ യുവതിയാണ് ബിജെപി എംഎല്‍യുടെ മകന്‍ തന്നെ 2011ല്‍ ബലാത്സംഗം ചെയ്തുവെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. 

സംഭവത്തെക്കുറിച്ച് നേരിട്ട് സംസാരിക്കാനായി യുവതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ ബിജെപി എംഎല്‍എ ഈ ആരോപണം നിഷേധിക്കുകയാണ് ചെയ്തത്. മേയ് 21ന് മുന്‍പ് ബിജെപി എംഎല്‍എ റോഷന്‍ലാല്‍ വര്‍മ്മയെയും മകന്‍ വിനോദ് വര്‍മ്മയെയും അറസ്റ്റ് ചെയ്തില്ലെങ്കില്‍ യുവതി ആത്മഹ്യ ചെയ്യുമെന്നും കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ തന്നെ കരിവാരി തേക്കാനുള്ള സമാജ് വാദി പാര്‍ട്ടിയുടെ ശ്രമമാണ് ഈ ലൈംഗിക ആരോപണ കേസ് എന്നാണ്  എംഎല്‍എ പറയുന്നത്. 

അതേസമയം ഈ സംഭവങ്ങളെല്ലാം വ്യാജമാണെന്ന് കാിച്ച് വിനോദ് വര്‍മ്മയുടെ ഭാര്യ പൊലീസ് സൂപ്രണ്ടിന് കത്തയച്ചിട്ടുണ്ട്. വ്യാജ കേസ് കെട്ടിച്ചമച്ച് സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമാണ് യുവതിയുടേതെന്നാണ് കത്തില്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT