പ്രതീകാത്മക ചിത്രം 
India

എട്ട് വയസുകാരനെ തട്ടിക്കൊണ്ടു പോയി കൊന്നു; 'പൊലീസ്' എന്ന് എഴുതാന്‍ അറിയാതെ പ്രതി കുടുങ്ങി; കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

എട്ട് വയസുകാരനെ തട്ടിക്കൊണ്ടു പോയി കൊന്നു; 'പൊലീസ്' എന്ന് എഴുതാന്‍ അറിയാതെ പ്രതി കുടുങ്ങി; കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ശരിയായി എഴുതാന്‍ അറിയാത്ത ഒരാളുടെ അറിവില്ലായ്മ കൊലപാതക കേസിന്റെ ചുരുളഴിക്കാന്‍ പൊലീസിന് തുണയായി. ഉത്തര്‍പ്രദേശിലാണ് വിചിത്രമായ കേസ് അരങ്ങേറിയത്. എട്ട് വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ റാം പ്രതാപ് സിങ് എന്നയാളാണ് 'പൊലീസ്',  'സിതാപുര്‍' എന്നീ വാക്കുകള്‍ എഴുതാന്‍ കഴിയാതെ അറസ്റ്റിലായത്. 

എട്ട് വയസുള്ള ആണ്‍കുട്ടിയെ റാം പ്രതാപ് സിങ് ഒക്ടോബര്‍ 26 നാണ് തട്ടിക്കൊണ്ടുപോയത്. കുട്ടിയെ വിട്ടുനല്‍കണമെങ്കില്‍ രണ്ട് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരാളില്‍ നിന്ന് മോഷ്ടിച്ച ഫോണിലൂടെ 
അയാള്‍ അന്നുതന്നെ കുട്ടിയുടെ അച്ഛന് മെസേജ് അയച്ചു. പോലീസിനെ വിവരം അറിയിച്ചാല്‍ കുട്ടിയെ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കി. എന്നാല്‍ കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇതോടെ പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം തുടങ്ങി. ഇതറിഞ്ഞ റാം പ്രതാപ് സിങ് കുട്ടിയെ കൊലപ്പെടുത്തി. 

'രണ്ട് ലക്ഷം രൂപയുമായി സിതാപുറിലെത്തൂ. വിവരം പൊലീസിനെ അറിയിക്കരുത്. അങ്ങനെ ചെയ്താല്‍ കുട്ടിയെ കൊലപ്പെടുത്തും' എന്നായിരുന്നു കുട്ടിയുടെ പിതാവിന് ലഭിച്ച സന്ദേശം. അതില്‍ പൊലീസ് എന്നതിന് 'പുലിഷ് (pulish)', സിതാപുര്‍ എന്നതിന് 'സീത- പുര്‍ (seeta- pur)' എന്നുമാണ് ഇയാള്‍ ടൈപ്പ് ചെയ്തത്. 

സന്ദേശം അയച്ച ഫോണ്‍ നറിലേക്ക് വിളിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫോണ്‍ ഓഫായിരുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെ സിം കാര്‍ഡ് ഉടമയെ പോലീസ് കണ്ടെത്തിയെങ്കിലും ഫോണ്‍ മോഷണം പോയിരുന്നുവെന്ന് വ്യക്തമായി. ഇതോടെ സിസിടിവി ദൃശ്യങ്ങളും സാഹചര്യ തെളിവുകളും പരിഗണിച്ച് പൊലീസ് റാം പ്രതാപ് സിങ് അടക്കം സംശയമുള്ള പത്ത് പേരെ കസ്റ്റഡിയിലെടുത്തു. 

സ്റ്റേഷനിലെത്തിച്ച ഇവരോട് 'എനിക്ക് പൊലീസില്‍ ജോലി വേണം ഹാര്‍ദോലില്‍ നിന്ന് സിതാപുര്‍ വരെ ഓടാന്‍ എനിക്ക് കഴിയും' എന്നു എഴുതാന്‍ പൊലീസ് ആവശ്യപ്പെട്ടു. കുട്ടിയുടെ പിതാവിനയച്ച മെസേജില്‍ ഉണ്ടായിരുന്നതിന് സമാനമായി പൊലീസ്, സിതാപുര്‍ എന്നീ വാക്കുകള്‍ റാം പ്രതാപ് സിങ് തെറ്റിച്ചാണ് എഴുതിയത്. തുടര്‍ന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!