India

'എന്നെ നോക്കരുത്, കാമുകനെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുമ്പോള്‍ അമ്മയുടെ കല്‍പ്പന'; മക്കള്‍ കോടതിയില്‍ 

വിവാഹബന്ധം വേര്‍പിരിഞ്ഞത് ചോദ്യം ചെയ്തുളള സ്ത്രീയുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ തളളി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: വിവാഹബന്ധം വേര്‍പിരിഞ്ഞത് ചോദ്യം ചെയ്തുളള സ്ത്രീയുടെ അപ്പീല്‍ കര്‍ണാടക  ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തളളി. അമ്മയ്‌ക്കെതിരെയുളള മക്കളുടെയും മുന്‍ഭര്‍ത്താവിന്റെയും വാദമുഖങ്ങള്‍ അംഗീകരിച്ചാണ് കോടതി വിധി. അമ്മയുടെ കൂടെയുളള ജീവിതം ഭയപ്പെടുന്നതായി കൗമാരപ്രായക്കാരായ രണ്ടു മക്കള്‍ കോടതിയില്‍ വാദിച്ചു. കുട്ടികള്‍ക്ക് മുന്‍പില്‍ അപമര്യാദയായി പെരുമാറിയത് ഉള്‍പ്പെടെയുളള തെളിവുകളാണ് വിവാഹബന്ധം വേര്‍പിരിഞ്ഞത് ചോദ്യം ചെയ്തുളള അമ്മയുടെ നിയമയുദ്ധം പാളിപ്പോകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2013ല്‍ രണ്ടു കുട്ടികളുടെ മൊഴിയുടെയും കുടുംബ സുഹൃത്തുക്കളുടെ തെളിവിന്റെയും അടിസ്ഥാനത്തിലാണ് അച്ഛന് അനുകൂലമായി കീഴ് കോടതി വിധി ഉണ്ടായത്. ഇതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അമ്മയ്‌ക്കെതിരെയുളള കുട്ടികളുടെ വാദങ്ങളുടെ അടിസ്ഥാനത്തില്‍ കോടതി ഹര്‍ജി തളളി. ഇതിനെതിരെ അപ്പീലുമായാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സ്ത്രീ സമീപിച്ചത്.

1993ലാണ് അച്ഛനമ്മമാര്‍ വിവാഹിതരായതെന്ന് കുട്ടികള്‍ പറയുന്നു. വിവാഹത്തിന്റെ ആദ്യനാളുകളില്‍ അമ്മ വീട്ടുകാരൊടൊപ്പം താമസിക്കാന്‍ അച്ഛനെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ അച്ഛന്‍ ഈ ആവശ്യം നിരസിച്ചു. എങ്കിലും അമ്മയുടെ പിണക്കം മാറ്റാന്‍ വാടക വീട്ടിലേക്ക് താമസം മാറ്റി. ഒരു ദിവസം ഉറങ്ങുന്നതിനിടെ, ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തന്നെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചതായി അച്ഛന്‍ ആരോപിക്കുന്നു.തലനാരിഴയ്ക്കാണ് അന്ന് രക്ഷപ്പെട്ടത്. 

തുടര്‍ന്ന് കുടുംബം മറ്റൊരു ഗ്രാമത്തിലേക്ക് താമസം മാറ്റി. ഇവിടെ വച്ച് 2005ല്‍ ഒരു മൊബൈല്‍ ഫോണ്‍ വാങ്ങുകയും കൂടുതല്‍ സമയവും മറ്റൊരാളുമായി സമയം ചെലവഴിക്കുകയും ചെയ്തതായി ഭര്‍ത്താവ് ആരോപിക്കുന്നു. ഇത് ചോദ്യം ചെയ്തപ്പോള്‍ ബന്ധുക്കളോടാണ് സംസാരിക്കുന്നതെന്നായിരുന്നു ഭാര്യയുടെ വിശദീകരണം.  2007ല്‍ മറ്റൊരാള്‍ അയച്ച ഐ ലവ് യു എന്ന സന്ദേശം വായിക്കാന്‍ ഇടയായതായി ഭര്‍ത്താവ് പറയുന്നു. കുട്ടികളുമായി ഇക്കാര്യം സംസാരിച്ചപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടതായും ഭര്‍ത്താവ് പറയുന്നു.

ഒരുദിവസം അമ്മ തങ്ങളെ ഐസ്‌ക്രീം പാര്‍ലറിലേക്ക് കൂട്ടിക്കൊണ്ടുപോയി അപമര്യാദയായി പെരുമാറിയതായി കുട്ടികള്‍ ആരോപിക്കുന്നു. 'അവിടെ അമ്മയുടെ കാമുകനായ ഡ്രൈവര്‍ ഉണ്ടായിരുന്നു. 10-15 അടി അകലത്തില്‍ അമ്മയും കാമുകനും ഒരുമിച്ച് ഇരിക്കുകയും ഞങ്ങളോട് അങ്ങോട്ട് നോക്കരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഞങ്ങളുടെ മുന്നില്‍ വച്ച് പരസ്പരം ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു.' - കുട്ടികള്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയും ജ്വല്ലറി ഉടമയും പിടിയില്‍

സവാളയ്ക്ക് പല രുചി, അരിയുന്ന രീതിയാണ് പ്രധാനം

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കട്ടെ; അന്വേഷണസംഘത്തെ സര്‍ക്കാര്‍ നിയന്ത്രിക്കുന്നു; സണ്ണി ജോസഫ്

നാഷണൽ ആയുഷ് മിഷൻ കേരളയിൽ അവസരം; നേരിട്ട് നിയമനം

അണ്ടര്‍ 19 ഏഷ്യാ കപ്പ്; ഫൈനലിലെത്താന്‍ ഇന്ത്യയ്ക്കു വേണ്ടത് 139 റണ്‍സ്

SCROLL FOR NEXT