India

'എന്റര്‍ടെയിന്‍മെന്റ് ബാങ്ക് ഓഫ് ഇന്ത്യ'; കള്ളനോട്ട് നല്‍കി ദമ്പതികള്‍ കവര്‍ന്നത് രണ്ട് ലക്ഷം രൂപയുടെ സ്വര്‍ണം

സ്വര്‍ണം വാങ്ങുന്നതിനായി വന്ന ദമ്പതിമാര്‍ ഏഴ് പവനോളം തൂക്കം വരുന്ന ആഭരണങ്ങള്‍ എടുത്ത് വച്ച ശേഷം വില നോക്കാന്‍ ആവശ്യപ്പെട്ടു. വില പറഞ്ഞയുടന്‍ പോളിത്തീന്‍ കവറില്‍ പണം കൈമാറിയ ശേഷം തിടുക്കത്തില്‍ സ്വര്‍ണ

സമകാലിക മലയാളം ഡെസ്ക്

ലുധിയാന:  പട്ടാപ്പകല്‍ കള്ളനോട്ടുമായി സ്വര്‍ണക്കടയിലെത്തിയ ദമ്പതികള്‍ കടയുടമയെ കബളിപ്പിച്ച് രണ്ട് ലക്ഷം രൂപയുടെ സ്വര്‍ണവുമായി കടന്നു. ലുധിയാനയിലെ ജോധനിലാണ് സംഭവം. 

 സ്വര്‍ണം വാങ്ങുന്നതിനായി വന്ന ദമ്പതിമാര്‍ ഏഴ് പവനോളം തൂക്കം വരുന്ന ആഭരണങ്ങള്‍ എടുത്ത് വച്ച ശേഷം വില നോക്കാന്‍ ആവശ്യപ്പെട്ടു. വില പറഞ്ഞയുടന്‍ പോളിത്തീന്‍ കവറില്‍ പണം കൈമാറിയ ശേഷം തിടുക്കത്തില്‍ സ്വര്‍ണമെടുത്ത് വണ്ടിയില്‍കയറി പോവുകയായിരുന്നുവെന്നാണ് ശ്യാം സുന്ദര്‍ വര്‍മ്മയുടെ പരാതി.

ഇവര്‍ പോയ ശേഷം മാത്രമാണ് പണം പരിശോധിക്കാന്‍ കഴിഞ്ഞത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്ന എഴുത്തിന് പകരം 500 ന്റെ കറന്‍സി നോട്ടില്‍ ' എന്റര്‍ടെയിന്‍മെന്റ് ബാങ്ക് ഓഫ് ഇന്ത്യ' എന്ന എഴുത്ത് കണ്ടതോടെയാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായതെന്നും പരാതിയില്‍ പറയുന്നു.

ദമ്പതികള്‍ കടയിലേക്ക് എത്തിയ കാറില്‍ നമ്പര്‍പ്ലെയിറ്റ് പോലുമില്ലെന്ന് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

SCROLL FOR NEXT